ചലച്ചിത്രം

രജനീകാന്ത് 50 ലക്ഷം, വിജയ് സേതുപതി 10 ലക്ഷം; ദിവസവേതനക്കാർക്ക് സഹായവുമായി സൂപ്പർതാരങ്ങൾ

സമകാലിക മലയാളം ഡെസ്ക്

കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ രാജ്യം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ദിവസ വേതനക്കാർക്ക് സഹായ ഹസ്തവുമായി തമിഴ് സൂപ്പർതാരങ്ങൾ. സൂപ്പർതാരം രജനീകാന്തും വിജയ് സേതുപതിയുമാണ് തമിഴ് സിനിമയിലെ ദിവസവേതനക്കാര്‍ക്ക് സഹായ ധനം നൽകിയത്. 50 ലക്ഷം രൂപ രജനീകാന്ത് നൽകിയപ്പോൾ 10 ലക്ഷം രൂപയാണ് വിജയ് സേതുപതി നൽകിയത്. 

ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി)യ്ക്കാണ് ഇരുവരും പണം കൈമാറിയത്. പിആര്‍ഒ ജോണ്‍സനാണ്  ഇതുസംബന്ധിച്ച്  ട്വീറ്റ് ചെയ്തത്. നടന്മാരായ ശിവകുമാര്‍, സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍, പ്രകാശ് രാജ്, പാര്‍ഥിപന്‍, മനോ ബാല എന്നിവരും ഫെഫ്‌സിക്ക് സഹായ ധനം കൈമാറിയിരുന്നു. 

ഫെഫ്‌സിയുടെ പ്രസിഡന്റ് ആര്‍.കെ സെല്‍വമണി സഹായമഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് താരങ്ങള്‍ സഹായധനം കൈമാറിയത്. സിനിമാ ചിത്രീകരണവും,പ്രൊഡക്ഷനും, റിലീസും മുടങ്ങിയ സാഹചര്യത്തില്‍ ദിവസക്കൂലിയില്‍ തൊഴിലെടുക്കുന്നവര്‍ പ്രതിസന്ധിയിലാണെന്ന് തമിഴ് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെപ്‌സി പ്രസിഡന്റ് ആര്‍ കെ ശെല്‍വമണി അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു