ചലച്ചിത്രം

'ഒരാൾ വിചാരിച്ചാൽ കൊറോണയെ തുരത്താനാവും'; പ്രവചനവുമായി കരൺ ജോഹറിന്റെ മകൻ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ലോകത്തെ ഒന്ന‌ടങ്കം നിശ്ചലമാക്കിയിരിക്കുകയാണ് കൊറോണ വൈറസ്. ഇതിനെതിരെയുള്ള മരുന്നു കണ്ടെത്താനുള്ള ശ്രമങ്ങൾ ന‌ടക്കുന്നുണ്ട്. എന്നാൽ ഒരാൾ വിചാരിച്ചാൽ കൊറോണയെ തുരത്താൻ സാധിക്കുമെന്ന  പ്രവചനമാണ് ഇപ്പോൾ ബോളിവുഡിൽ വൈറലാകുന്നത്. സൂപ്പർഹിറ്റ് സംവിധായകൻ കരൺ ജോഹറിന്റെ മകൻ യഷിന്റെയാണ് പുതിയ കണ്ടുപിടുത്തം.

കൊറോണയെ ഈ ഭൂമുഖത്തു നിന്ന് എടുത്തു മാറ്റാന്‍ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനു മാത്രമേ സാധിക്കൂ എന്നാണ് യഷ് പറയുന്നത്. മകനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ കരൺ ജോഹർ തന്നെയാണ് പങ്കുവെച്ചത്. ഇരുവരും തമ്മിൽ സംസാരിക്കുന്നതിനിടെയാണ് കൊറോണയെ തുരത്താൻ കഴിവുള്ളത് ആരാണെന്ന് യഷ് പറഞ്ഞത്.

മകന്റെ മറുപടി കേട്ട് ഞെട്ടിയ കരൺ വീണ്ടും ചോദ്യങ്ങൾ തുടർന്നു. കൊറോണയെ ഓടിക്കാന്‍ അമിതാഭ് ബച്ചനെ വിളിക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ ബച്ചന്‍ വന്നോട്ടെ, പക്ഷേ അദ്ദേഹം തന്റെ മുറിയിലേക്ക് വരേണ്ട എന്നായിരുന്നു മറുപടി. ഇതു പറഞ്ഞ് യഷ് തന്റെ മുറിയിലേക്ക് ഓടുകയായിരുന്നു. എന്തായാലും താരപുത്രന്റെ വിഡിയോ ബോളിവുഡ് താരങ്ങളെയെല്ലാം ചിരിപ്പിച്ചിരിക്കുകയാണ്. 

അഭിഷേക് ബച്ചൻ, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ, അതിയാ ഷെട്ടി, ലിസ ഹെയ്ഡന്‍, നേഹ ധൂപ്പിയ തുടങ്ങിയവരും ആരാധകർക്കൊപ്പം വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്