ചലച്ചിത്രം

ബാറ്റ്മാന്റെ മുഖംമൂടിയണിഞ്ഞ് മുംബൈ തെരുവിൽ ഭക്ഷണവുമായി യുവതാരം; വിഡിയോ‌

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഭക്ഷണം കിട്ടാതെ തെരുവിൽ കഴിയേണ്ടിവന്നവർ നിരവധിയാണ്. സൂപ്പർതാരമായി എത്തി മുംബൈയിലെ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്തിരിക്കുകയാണ് ഒരു ബോളിവുഡ് നടൻ. അലി ഫസലാണ് ബാറ്റ്മാന്റെ മുഖംമൂടി അണിഞ്ഞെത്തി ഭക്ഷണം എത്തിച്ചത്. 

സ്വന്തം കാറിൽ മാസ്ക് അണിഞ്ഞ് എത്തുകയായിരുന്നു താരം. ഇതിന്റെ വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഡിസി യൂണിവേഴ്സിലെ സുഹൃത്തുക്കളെ വിളിച്ച്  കുറച്ച് സാധനങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നാണ് താരം വിഡിയോയിൽ പറയുന്നത്. നമ്പർ 5 പെ‌ട്രോൾ പമ്പിന് സമീപം ഭക്ഷണം ആവശ്യമുള്ള നിരവധി പേരുണ്ടെന്നും അലി പറയുന്നു. ഇത്തരത്തിൽ ചെയ്യുന്നവർ പ്രവർത്തനം തുടരണമെന്നും ചെറിയവർ വലിയവർ എന്നില്ലെന്നും താരം വ്യക്തമാക്കി. 

മികച്ച കയ്യടിയാണ് താരത്തിന്റെ പ്രവർത്തനത്തിന് ലഭിക്കുന്നത്. നടി റിച്ച ഛദ്ദയുമായി പ്രണയത്തിലാണ് അലി ഫസൽ. ഏപ്രിലിൽ ഇരുവരും വിവാഹം കഴിക്കാനിരിക്കുകയായിരുന്നു. എന്നാൽ കൊറോണ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ വിവാഹം മാറ്റിവെക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം