ചലച്ചിത്രം

സ്വർണ നാണയങ്ങളും വസ്ത്രങ്ങളും, 400 സഹപ്രവർത്തകർക്ക് ചിമ്പുവിന്റെ ദീപാവലി സമ്മാനം  

സമകാലിക മലയാളം ഡെസ്ക്

ഹപ്രവർത്തകർക്ക് ദീപാവലി സമ്മാനമായി സ്വർണ നാണയവും വസ്ത്രങ്ങളും നൽകി നടൻ ചിമ്പു. ഈശ്വരൻ സിനിമയിൽ ഒപ്പം പ്രവർത്തിക്കുന്ന 400 പേർക്കാണ് ചിമ്പു സമ്മാനങ്ങൾ നൽകിയത്. ഒരു ഗ്രാം സ്വർണനാണയവും സാരിയും മധുരവും നൽകി. 

ഇതിനുപുറമേ 200ഓളം ജൂനിയർ ആർട്ടിസ്റ്റുകൾക്കും താരം സമ്മാനങ്ങൾ നൽകി. ചിമ്പുവിന്റെ 46-ാമത് ചിത്രമാണ് ഈശ്വരൻ. കഴിഞ്ഞ മാസമാണ് സിനിമയുടെ ചിത്രീകരണം ഷൂട്ട് ദിൻഡിഗലിൽ ആരംഭിച്ചത്. 

ചിത്രത്തിനായ ചിമ്പു നടത്തിയ മേക്കോവർ ഏറെ ശ്രദ്ധനേടിയിരുന്നു. 20 കിലോയോളമാണ് കഥാപാത്രത്തിനായി താരം കുറച്ചത്. ചിത്രത്തിൽ ഭാരതി രാജ, നിധി അഗർവാൾ, ബാല സരവണൻ എന്നിവരും അഭിനയിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം