ചലച്ചിത്രം

ജയൻ എന്ന അതുല്യ പ്രതിഭയുടെ അഭിനയ പാടവം; നാല് പതിറ്റാണ്ടിന് ശേഷം 'അങ്ങാടി' വീണ്ടും പ്രേക്ഷകരിലേക്ക്; ട്രെയ്‌ലര്‍

സമകാലിക മലയാളം ഡെസ്ക്

1980 ൽ പുറത്തിറങ്ങിയ അങ്ങാടി എന്ന ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക്. അനശ്വര നടൻ ജയനെ നായകനാക്കി ഐവി ശശി ഒരുക്കിയ സൂപ്പർ ഹിറ്റ് സിനിമ വീണ്ടും പ്രേക്ഷകരിലെത്തിക്കുന്നത് എസ് ക്യൂബ് ഫിലിംസാണ്. എസ് ക്യൂബ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ നവംബർ 16 മുതൽ ചിത്രം പ്രേക്ഷകന് ലഭ്യമാകും. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്‌ലറും അവർ പുറത്തുവിട്ടു. 

അങ്ങാടി. കാലത്തിന്റെ കരങ്ങൾക്ക് മങ്ങലേൽപ്പിക്കാൻ കഴിയാത്ത ദൃശ്യ കലാവിസ്മയം. നാല് പതിറ്റാണ്ടുകൾക്കു മുമ്പ് കാല യവനികക്കുള്ളിൽ മറഞ്ഞ ജയൻ എന്ന അതുല്യ പ്രതിഭയുടെ അഭിനയ പാടവത്തിന്റെ സാക്ഷ്യപത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി വി ഗംഗാധരൻ നിർമ്മിച്ച അങ്ങാടി എസ് ക്യൂബ് ഫിലിംസ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിൽ പുനരാവിഷ്ക്കരിക്കുന്നു, നവംബർ 16 മുതൽ. എസ് ക്യൂബ് ഫിലിംസ് പങ്കുവച്ച കുറിപ്പിൽ പറയുന്നു

ടി ദാമോദരൻ തിരക്കഥയെഴുതിയ അങ്ങാടിയിൽ സീമയും സുകുമാരനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പിവി ​ഗം​ഗാധരനാണ് ചിത്രം നിർമിച്ചത്. ശ്യാം ആയിരുന്നു ചിത്രത്തിന്റെ സം​ഗീതം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുന്നു?; സൂചനയുമായി പവാര്‍, അഭ്യൂഹങ്ങള്‍ ശക്തം

ഭക്ഷണ ശൈലി മാറി, ഇന്ത്യയില്‍ രോഗങ്ങള്‍ കുത്തനെ കൂടി; മാർഗനിർദേശവുമായി ഐസിഎംആർ

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം മെയ് 20ന് ശേഷം?, ആറു സൈറ്റുകളിലൂടെ ഫലം അറിയാം, വിശദാംശങ്ങള്‍

ഉത്തര കൊറിയയുടെ ഗീബല്‍സ്; കിം കി നാം അന്തരിച്ചു

'കട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തത്'; ഒരുപാട് വിഷമമുണ്ടെന്ന് ഡിജോ: വിചിത്രമായ ആകസ്മികതയെന്ന് ഫെഫ്ക