ചലച്ചിത്രം

പതിനെട്ടാം വയസില്‍ ആത്മീയ ആചാര്യനില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് പ്രമുഖ നടി അനുപ്രിയ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പതിനെട്ടാം വയസില്‍ ആത്മീയചാര്യനില്‍ നിന്ന് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് പ്രമുഖ നടി അനുപ്രിയ ഗോയങ്ക. സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് തനിക്ക് രക്ഷപ്പെടാനായതെന്ന് നടി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

തന്റെ കുടുംബവുമായി വളരെയധികം അടുത്ത് ബന്ധമുള്ളയാളായിരുന്നു ആത്മീയാചാര്യന്‍. അതുകൊണ്ട് തന്നെ അയാള്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുകയും ചെയ്തു. അയാള്‍ അനുചിതമായി പെരുമാറിയപ്പോള്‍ അങ്ങനെ ചിന്തിക്കാനെ കഴിഞ്ഞിരുന്നില്ലെന്നും അനുപ്രിയ പറയുന്നു.

തനിക്ക് പതിനെട്ടുവയസുള്ളപ്പോഴാണ് ആത്മീയാചാര്യനെ കണ്ടുമുട്ടുന്നത്. തന്റെ വീട്ടുകാര്‍ അയാളില്‍ ആഴത്തില്‍ വിശ്വസിച്ചിരുന്നു. താനും അയാളെ വിശ്വസിക്കാന്‍ തുടങ്ങിയിരുന്നു. അയാള്‍ പറയുന്ന കാര്യങ്ങള്‍ യുക്തമായതും ശരിയാണെന്നും വിശ്വസിച്ചു. അയാളുടെ അന്നത്തെ പെരുമാറ്റം എന്നെ നീണ്ടകാലം വേട്ടയാടി. എന്നാല്‍ ആ സാഹചര്യം മുതലെടുക്കാന്‍ താന്‍ അയാളെ അനുവദിച്ചില്ലെന്നും ആ സാഹചര്യത്തില്‍ നിന്നു രക്ഷപ്പെടാനായെന്നും നടി പറഞ്ഞു.

എന്റെ സഹജമായ സ്വഭാവം അനുസരിച്ച് കാര്യങ്ങള്‍ തുറന്ന് പറയണമെന്ന് തോന്നി. എന്നാല്‍ അതിന് കുറച്ച് കാലങ്ങള്‍ എടുക്കേണ്ടി വന്നു.  അയാളില്‍ അമിതമായി വിശ്വസിച്ചതുകൊണ്ട തനിക്ക അതിന് കഴിയുമോയെന്ന് സംശയിച്ചിരുന്നതായും നടി പറഞ്ഞു. പത്മാവത്, ടൈഗര്‍ സിന്‍ഡ് ഹായ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളിലാണ് അനുപ്രിയ എത്തിയത്. നിരവധി ജനപ്രിയ വെബ്‌സീരിസുകളിലും അഭിനയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്

നിക്ഷേപകരുടെ 5.5 ലക്ഷം കോടി രൂപ 'വാഷ്ഔട്ട്'; ഓഹരി വിപണിയില്‍ കനത്ത നഷ്ടം, ഇടിവ് നേരിട്ടത് ഓട്ടോ, മെറ്റല്‍ കമ്പനികള്‍

മാരി സെല്‍വരാജിന്റെ സംവിധാനം; ധ്രുവ് വിക്രം ചിത്രത്തില്‍ നായികയായി അനുപമ പരമേശ്വരന്‍