ചലച്ചിത്രം

നടൻ പ്രഭുദേവ രണ്ടാമത് വിവാഹിതനായി, വധു ഫിസിയോതെറാപിസ്റ്റ്?  

സമകാലിക മലയാളം ഡെസ്ക്

ടനും സംവിധായകനും നൃത്ത സംവിധായകനുമായ പ്രഭുദേവയുടെ രണ്ടാം വിവാഹം സംബന്ധിച്ചുള്ള വാർത്തകൾ നിറയുകയാണ്. പ്രഭുദേവ സഹോദരിയുടെ മകളുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചത്. എന്നാലിപ്പോൾ നടൻ വിവാഹിതനായി എന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 

താരം വിവാഹിതനായെന്നും ബിഹാർ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റ് ആണ് വധു എന്നുമാണ് റിപ്പോർട്ടുകൾ. സെപ്തംബറിൽ ഇവരുടെ വിവാഹം കഴിഞ്ഞുവെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തു. പ്രഭുദേവയുടെ മുംബൈയിലുള്ള  വസതിയിൽ വച്ചായിരുന്നു വിവാഹമെന്നും ഇരുവരും ഇപ്പോൾ ചെന്നൈയിലുണ്ടെന്നുമാണ് വിവരം. 

പുറം വേദനയുമായി ബന്ധപ്പെട്ട് ഫിസിയോതെറാപ്പിസ്റ്റിനെ കണ്ടുമുട്ടിയതാണ് താരം. ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും ഇരുവരും  വിവാഹിതരാകുകയുമായിരുന്നു.  അതേസമയം വിവാഹം സംബന്ധിച്ച വാർത്തകൾ പ്രഭുദേവ സ്ഥിരീകരിച്ചിട്ടില്ല. 

റംലത്തായിരുന്നു പ്രഭുദേവയുടെ ആ​ദ്യ ഭാര്യ. ഈ ബന്ധത്തിൽ മൂന്ന് മക്കളുണ്ട്. നടി നയൻതാരയുമായി പ്രണയത്തിലായതോടെ 2011ൽ റംലത്തുമായി നടൻ വേർപിരിഞ്ഞു. പിന്നീട് നയൻതാര-പ്രഭുദേവ ബന്ധവും അവസാനിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ