ചലച്ചിത്രം

45 കോടിയിലേറെ കാഴ്ചക്കാർ, അല്ലു അർജുന്റെ 'ബുട്ട ബൊമ്മ' ആഘോഷമാക്കി ആരാധകർ 

സമകാലിക മലയാളം ഡെസ്ക്

സ്വാധകരെ അവരറിയാതെതന്നെ ചുവടുവയ്പ്പിക്കുന്ന പാട്ടാണ് 'ബുട്ട ബൊമ്മ' യെന്നാണ് ആരാധകരുടെ അഭിപ്രായം. ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിൽ അല്ലു അർജുൻ–പൂജ ഹെഗ്ഡെ താരജോഡികൾ തകർത്താടിയ പാട്ടാണ് ഇത്. ഈ പാട്ടിതാ യൂട്യൂബിൽ 45 കോടിയിലേറെ കാഴ്ചക്കാരെ നേടി മുന്നേറുകയാണ്,. 

രാമജോഗയ്യ ശാസ്ത്രിയുടെ വരികൾക്ക് തമൻ എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. അർമാൻ മാലിക്ക് ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 450 മില്ല്യൺ കാഴ്ചക്കാരിലേക്കെത്തിയതിന് പിന്നാലെ സന്തോഷവാർത്ത പങ്കിട്ട് സ്പെഷ്യൽ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കി.  അല്ലു അർജ്ജുനും ഗായകൻ അർമാൻ മാലികിനും നന്ദി പറഞ്ഞ് സംഗീത സംവിധായകൻ തമനാണ് പോസ്റ്റർ പുറത്ത് വിട്ടത്. 

ഫെബ്രുവരിയിലാണ് ബുട്ടബൊമ്മ പുറത്തിറങ്ങിയത്. ശിൽപ ഷെട്ടി, സിമ്രൻ തുടങ്ങി പ്രമുഖരുൾപ്പെടെ പലരും പാട്ടിനൊപ്പം ചുവടു വച്ച് വിഡിയോകൾ പോസ്റ്റ് ചെയ്തു. ഇതെല്ലാം വൈറലായതിന് പിന്നാലെ  ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളായ ഡേവിഡ് വാർണറും കെവിൻ പീറ്റേഴ്സനും പാട്ടിനൊപ്പം ചുവടുവച്ചതിന്റെ വിഡിയോ സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു. 

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത  ‘അല വൈകുണ്ഠപുരമുലോ’യിൽ അല്ലുവിനും പൂജ ഹെഗ്ഡെയ്ക്കുമൊപ്പം ജയറാം, തബു, സമുദ്രക്കനി, ഗോവിന്ദ് പത്മസൂര്യ എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം