ചലച്ചിത്രം

വീണ്ടും കര്‍ണി സേന; ലക്ഷ്മി ദേവിയെ അധിക്ഷേപിക്കുന്നു എന്ന് ആരോപണം; അക്ഷയ് കുമാര്‍ ചിത്രത്തിന്റെ പേര് മാറ്റി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അക്ഷയ് കുമാര്‍ ചിത്രം 'ലക്ഷ്മി ബോംബിന്റെ' പേര് മാറ്റി. ചിത്രത്തിന് എതിരെ പ്രതിഷേധയുമായി രംഗത്തെത്തിയ കര്‍ണി സേനയുടെ ലീഗല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് അണിയറ പ്രവര്‍ത്തകരുടെ നടപടി. 'ലക്ഷ്മി' എന്നാണ് ചിത്രത്തിന് പുതിയ പേര് നല്‍കിയിരിക്കുന്നത്. 

ലക്ഷ്മി ദേവിയെ അപമാനിച്ചു എന്ന് കാണിച്ചാണ് കര്‍ണി സേന ചിത്രത്തിന് എതിരെ രംഗത്തുവന്നത്. ലക്ഷ്മി ദേവിയെ അധിക്ഷേപിക്കാനായി കരുതിക്കൂട്ടിയാണ് ഇത്തരത്തിലൊരു പേരിട്ടത് എന്നാണ് കര്‍ണി സേനയ്ക്ക് വേണ്ടി അഡ്വ. രാഘവേന്ദ്ര മെഹ്‌റോത അയച്ച നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്. 

രാഘവ ലോറന്‍സ് സംവിധാനം ചെയ്ത ഈ ഹൊറര്‍ ചിത്രം തമിഴ് ചിത്രമായ കാഞ്ചനയുടെ ഹിന്ദി റീമേക്കാണ്. നവംബര്‍ 9നാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി ഹോട്‌സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്. 

നേരത്തെ, സഞ്ജയ് ലീല ബന്‍സാലി-ദീപിക പദുക്കോണ്‍ ചിത്രം പദ്മാവതിന് എതിരെയും കര്‍ണി സേന രംഗത്തുവന്നിരുന്നു. ചിത്രത്തിന് എതിരെ തീയേറ്ററുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!