ചലച്ചിത്രം

'ഇത് എലിസബത്തിന്റെ ശാപം, അവളുടെ കയ്യിൽ നിന്ന് ജീവനോടെ വന്നത് പീറ്ററിന്റെ ഭാ​ഗ്യമാണ്'; വനിതയ്ക്കെതിരെ സൂര്യദേവി

സമകാലിക മലയാളം ഡെസ്ക്

മൂന്നാം വിവാഹവും തകർന്നതോടെ വീണ്ടും വാർത്തയിൽ നിറയുകയാണ് വനിത വിജയകുമാർ. വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് ഭർത്താവ് പീറ്റർ പോളുമായി വനിത പിരിഞ്ഞത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് പീറ്ററെന്നാണ് വനിത പറഞ്ഞത്. ഇപ്പോൾ പീറ്റർ പോളുമായുണ്ടായ വേർപിരിയൽ വനിതയുടെ നാടതമാണെന്ന് ആരോപിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് യൂട്യൂബർ സൂര്യ ദേവി. പീറ്ററിന്റെ ഭാര്യ എലിസബത്തിന്റെ കണ്ണീരിന്റെ ശാപമാണ് ഇതെന്നും അവർ വിഡിയോയിൽ പറയുന്നു. 

പീറ്റർ, നീ അനുഭവിക്കും. രണ്ട് കുട്ടികളെയും പാവം ഭാര്യയെയും ഉപേക്ഷിച്ചല്ലേ നീ ഇവൾക്കൊപ്പം പോയത്. അവസാനം എന്തായി. ഗോവയിൽ ചെന്നപ്പോൾ എന്തോ വലുത് സംഭവിച്ചിട്ടുണ്ട്. അതാണ് പ്രശ്നങ്ങൾക്കു തുടക്കം. അവിടെ നിന്നും ഇവർ രണ്ടായാണ് തിരിച്ചുവന്നത്. അവിടെവച്ച് വനിതയ്ക്ക് മാറ്റാരെങ്കിലുമായി ബന്ധമുണ്ടായിക്കാണും അത് പീറ്റർ കണ്ടിട്ടുണ്ടാകും. അങ്ങനെ എന്തെങ്കിലുമായിരിക്കും സംഭവിച്ചിട്ടുണ്ടാവുക- സൂര്യ പറഞ്ഞു. 

വനിതയുടെ കൈയ്യിൽ നിന്നും ജീവനോടെ വന്നതു തന്നെ പീറ്റര്‍ പോളിന്റെ ഭാഗ്യമാണ്. എന്നാൽ ഇനി എലിസബത്തിന‌്‍റെ അടുക്കലേക്ക് പോകരുതെന്നും പോയാൽ അവർ നിന്നെ ചെരുപ്പൂരി അടിക്കുമെന്നുമാണ് അവർ പറയുന്നത്. നിങ്ങളുടെ വിഷയത്തിൽ ഞാൻ ഒരുപാട് അനുഭവിച്ചു. അതൊക്കെ നിനക്കും തിരിച്ചുകിട്ടണം. ഇനി എവിടെയെങ്കിലും പോയി പിച്ചയെടുത്ത് ജീവിക്കു. അതാണ് വനിതയ്ക്ക് നല്ലത്. ആരാണ് നിന്നെ സിനിമയില്‍ എടുക്കുക. പീറ്റർ നിന്നെയാണ് ആദ്യം ജയിലിൽ അടക്കേണ്ടത്. അതുകഴിഞ്ഞ് വനിതയേയും. - സൂര്യ കൂട്ടിച്ചേർത്തു. 

വനിതയും പീറ്ററും വിവാഹിത‌രായതിന് ശേഷം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ബന്ധം വേർപെടുത്തിയിട്ടില്ലെന്ന് പീറ്ററിന്റെ ആദ്യ ഭാര്യ രം​ഗത്തെത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഈ വിഷയത്തിൽ പ്രതികരിച്ചതിന്റെ പേരിൽ സൂര്യദേവിയെ വനിത അറസ്റ്റ് ചെയ്യിപ്പിച്ചിരുന്നു. വനിതയെയും പീറ്ററിനെയും യുട്യൂബിലൂടെ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു നടപടി. സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കും കുടുംബത്തിനുമെതിരേ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും വധഭീഷണി ഉയർത്തിയെന്നും ആരോപിച്ചാണ് സൂര്യയ്ക്കെതിരെ വനിത പരാതി നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

അരളിപ്പൂ ഒഴിവാക്കി മലബാർ ദേവസ്വവും

വെംബ്ലിയുടെ രാത്രിയിലേക്ക്...

വിജയ് ദേവരക്കൊണ്ടയ്ക്ക് 35ാം പിറന്നാൾ; 'ടാക്സിവാല' സംവിധായകനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ച് താരം

പൊടിയും ചൂടും; വേനൽക്കാലം ആസ്ത്മ ബാധിതർക്ക് അത്ര നല്ല കാലമല്ല, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം