ചലച്ചിത്രം

'കളിയാക്കുന്നവരെ നടുവിരൽ ഉയർത്തി കാണിച്ച് നടന്നു പോകൂ'; കുറിപ്പുമായി കനിഹ

സമകാലിക മലയാളം ഡെസ്ക്

നിറത്തിന്റേയും ശരീരഘടനയുടേയും പേരിൽ ബോഡിഷെയ്മിങ്ങിന് ഇരയാകേണ്ടി വരുന്നവർ നിരവധിയാണ്. വിവാഹത്തിന് ശേഷവും പ്രസവശേഷവും ശരീരത്തിനുണ്ടാകുന്ന മാറ്റത്തിന്റെ പേരിൽ പോലും പലരും പരിഹസിക്കപ്പെടും. ഇപ്പോൾ അത്തരത്തിൽ ബോഡിഷെയിം നടത്തുവർക്ക് നൽകേണ്ട മറുപടി എന്താണെന്ന് ആരാധകർക്ക് പറഞ്ഞുകൊടുത്തിരിക്കുകയാണ് തെന്നിന്ത്യൻ നടി കനിഹ. 

തന്റെ പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. പണ്ട് താൻ എത്ര മെലിഞ്ഞിട്ടായിരുന്നെന്നും വയർ ഒട്ടിയതായിരുന്നവെന്നും ചിന്തിക്കാറുണ്ടായിരുന്നു. എന്നാൽ പണ്ടത്തേക്കാൾ അധികം ഇപ്പോൾ തന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് താരം കുറിച്ചത്. കളിയാക്കുന്നവരോട് നടുവിരൽ കാണിച്ച് നടന്നുപോകാനും താരം ആവശ്യപ്പെടുന്നുണ്ട്. 

താരത്തിന്റെ കുറുപ്പ് ഇങ്ങനെ

എന്റെ ഒരു പഴയ ചിത്രം തന്നെയാണിത്. നിങ്ങളില്‍ പലരെയും പോലെ ഞാനും എന്റെ ചില പഴയ ചിത്രങ്ങള്‍ എടുത്ത് നോക്കി ഞാനെത്ര മെലിഞ്ഞിട്ടായിരുന്നു, എന്റെ വയര്‍ എത്രമാത്രം ഒട്ടി നില്‍ക്കുകയായിരുന്നു, എന്റെ മുടി എത്ര മനോഹരമായിരുന്നു എന്നൊക്കെ ചിന്തിക്കുകയായിരുന്നു. പെട്ടന്ന് എനിക്കൊരു തിരിച്ചറിവ് തോന്നി, ഞാനെന്തിനാണ് ഇങ്ങനെ ചിന്തിയ്ക്കുന്നത്. അതിനര്‍ത്ഥം ഇപ്പോഴത്തെ എന്റെ സൗന്ദര്യത്തില്‍ ഞാന്‍ സന്തോഷവതിയല്ല എന്നാണോ. ഒരിക്കലുമല്ല. സത്യത്തില്‍ പണ്ടത്തേതിലും അധികം ഇന്ന് ഞാന്‍ എന്നെ ഇഷ്ടപ്പെടുന്നു. എന്റെ ശരീരത്തിലുള്ള ഓരോ പാടുകള്‍ക്കും അടയാളങ്ങള്‍ക്കും ഓരോ മനോഹരമായ കഥകള്‍ പറയാനുണ്ട് എന്നാണ് എന്റെ വിശ്വാസം. എല്ലാം പഴയത് പോലെ തന്നെയാണെങ്കില്‍ അതിലെന്താണ് കഥ. സത്യം അംഗീകരിച്ചുകൊണ്ട് നിങ്ങളുടെ ശരീരത്തെ സ്വയം സ്‌നേഹിക്കുക എന്നതാണ് ഏറ്റവും പ്രധാനം, മറ്റുള്ളവരുമായി നിങ്ങളെ താരതമ്യപ്പെടുത്തുന്നത് ദയവുചെയ്ത് നിര്‍ത്തുക. നമുക്കെല്ലാവര്‍ക്കും വ്യത്യസ്തമായ കഥകളുണ്ട്. ഞാന്‍ ചെറുതാണെന്ന് ചിന്തിയ്ക്കുന്നത് നിര്‍ത്തൂ. നിങ്ങളുടെ ശരീരം ഇഷ്ടപ്പെട്ടു തുടങ്ങൂ. ആരെങ്കിലും നിങ്ങളുടെ ശരീരത്തെ കളിയാക്കിയാല്‍ അവര്‍ക്ക് നടുവിരല്‍ ഉയര്‍ത്തി കാണിച്ചു കൊടുത്ത്, നടന്ന് പോകുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം