ചലച്ചിത്രം

ചികിത്സാ ചെലവ് താങ്ങാനാവാതെ നിരവധി ആശുപത്രികളില്‍ കയറിയിറങ്ങി; അവസാനം നടന്‍ വടിവേലു ബാലാജി വിടവാങ്ങി

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ ടെലിവിഷന്‍ താരം വടിവേലു ബാലാജി അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം സര്‍ക്കാര്‍  ആശുപത്രിയില്‍വച്ച് ഇന്ന് രാവിലെയാണ് വിടവാങ്ങിയത്. മിമിക്രിയിലൂടെയും നടന്‍ വടിവേലുവിനെ അനുകരിച്ചുമാണ് 45 കാരനായ ബാലാജി ശ്രദ്ധേയനാവുന്നത്.

ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് വടിവേലു ബാലാജി ചെന്നൈയിലെ പ്രമുഖ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് തളര്‍ന്നുപോയ അദ്ദേഹത്തെ 15 ദിവസത്തോളമായി അവിടെ ചികിത്സിപ്പിച്ചെങ്കിലും കുടുംബത്തിന് ആശുപത്രി ചെലവ് വഹിക്കാന്‍ സാധിക്കാതിരുന്നതോടെ പല ആശുപത്രികളിലേക്കും മാറ്റി. അവസാനം ഇന്ന് രാവിലെയോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. 

വിജയ് ടിവിയിലെ കലക പോവദ യാരു എന്ന ചിത്രത്തിലൂടെയാണ് വിടിവേലു ബാലാജി ശ്രദ്ധേയനാവുന്നത്. ചില സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഭാര്യയും രണ്ടും മക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'