ചലച്ചിത്രം

'സുശാന്ത് പ്രശ്നക്കാരൻ', സിനിമയിൽ അവസരം കൊടുക്കാതിരുന്നതിന് കാരണങ്ങളുണ്ട്; വ്യക്തമാക്കി അനുരാ​ഗ് കശ്യപ്

സമകാലിക മലയാളം ഡെസ്ക്

സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ സ്വജനപാതത്തിനെതിരെ വിമർശനം രൂക്ഷമായിരുന്നു. അവസരങ്ങൾ നിഷേധിച്ചതാണ് താരത്തെ വിഷാദത്തിലേക്ക് നയിച്ചത് എന്നായിരുന്നു ആരോപണം. എന്നാൽ സുശാന്തിന് തന്റെ ചിത്രങ്ങളിൽ അവസരം നൽകാതിരുന്നതിൽ തന്റേതായ കാരണങ്ങളുണ്ടെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ അനുരാ​ഗ് കശ്യപ്. താരത്തിന്റെ മാനേജറുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചാണ് അനുരാ​ഗ് തുറന്നു പറഞ്ഞത്. 

സുശാന്ത് മരിക്കുന്നതിന് മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പുള്ള ചാറ്റാണ് പുറത്തുവിട്ടതിൽ. മെയ് 22 ന് മാനേജറുമായാണ് അനുരാ​ഗ് സംസാരിച്ചത്. സുശാന്തിനൊപ്പം ഒരു സിനിമ ചെയ്യണം എന്നാണ് മാനേജർ ആവശ്യപ്പെടുന്നത്. അതിന് സുശാന്ത് പ്രശ്നക്കാരനാണെന്നും ആദ്യം മുതലേ തനിക്ക് അറിയാം എന്നുമാണ് അനുരാ​ഗിന്റെ മറുപടി. ഈ സമയത്ത് ഈ വിവരങ്ങള്‍ പുറത്ത് വിടേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും എന്നാൽ ഇപ്പോൾ ആവശ്യമാണെന്നു തോന്നിയതുകൊണ്ടാണ് തുറന്നുപറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  

സുശാന്തിനൊപ്പെം ജോലി ചെയ്യാന്‍ തനിക്ക് താല്‍പര്യക്കുറവുണ്ടായിരുന്നു. അതിന് അതിന്‍റേതായ കാരണങ്ങളുണ്ടെന്നും അനുരാഗ് കശ്യപ് ട്വീറ്റില്‍ വിശദമാക്കുന്നു. സുശാന്തിന്‍റെ മരണവിവരം അറിഞ്ഞതിന് പിന്നാലെ വീണ്ടും മാനേജറുമായി അനുരാഗ് കശ്യപ് സംസാരിച്ചതിന്‍റെ ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്. അതിൽ സുശാന്തിന്റെ കുടുംബത്തെക്കുറിച്ചെല്ലാം അനുരാ​ഗ് അന്വേഷിക്കുന്നുണ്ട്. 

അതിനിടെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കടത്തു കേസിൽ താരത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്തിരുന്നു. റിയയെ മാധ്യമങ്ങൾ ക്രൂരമായി വേട്ടയാടുന്നു എന്നാരോപിച്ച് നിരവധി താരങ്ങളാണ് രം​ഗത്തെത്തിയത്. അനുരാ​ഗും റിയയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. സുശാന്തിനെ വ്യക്തമായി അറിയാമെന്നും മരിച്ച ഒരാളെ ബഹുമാനം നൽകുന്നതിനായാണ് ഇതുവരെ നിശബ്ദത പാലിച്ചത് എന്നാണ് അനുരാ​ഗ് കുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം