ചലച്ചിത്രം

ദീപിക, രാകുല്‍ പ്രീത്, സാറാ അലിഖാന്‍; മയക്കുമരുന്ന് കേസ് അന്വേഷണം കൂടുതല്‍ സൂപ്പര്‍ താരങ്ങളിലേക്ക്, ചോദ്യം ചെയ്‌തേക്കും 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം കൂടുതല്‍ സൂപ്പര്‍ താരങ്ങളിലേക്ക് നീങ്ങുന്നതായി സൂചന. ആവശ്യമാണെങ്കില്‍ നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുമെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

മയക്കുമരുന്നിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ചില വാട്‌സ്ആപ്പ് ചാറ്റുകള്‍ നിരീക്ഷണത്തിലാണെന്ന് എന്‍സിബി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 
ദീപികയുടെ മാനേജന്‍ കരീഷ്മ പ്രകാശും 'ഡി' എന്ന് പേരുള്ള ഒരാളും തമ്മില്‍ നടത്തിയ സംഭാഷണങ്ങളും ഇതില്‍പ്പെടും. 

നടിമാരായ രാകുല്‍ പ്രീത് സിങിനെയും സാറ അലിഖാനെയും ഈ ആഴ്ച തന്നെ ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാനായി കരിഷ്മ പ്രകാശിന് അന്വേഷണ ഏജന്‍സി സമന്‍സ് അയച്ചു കഴിഞ്ഞു. ഇന്ന് വൈകുന്നേരം കരിഷ്മയെ ചോദ്യം ചെയ്തതിന് ശേഷം ദീപികയ്ക്ക് നോട്ടീസ് അയയ്ക്കാനാണ് എന്‍സിബി ഉദ്ദേശിക്കുന്നത്. 

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നില്‍ ലഹരി മരുന്ന് വിഷയമുണ്ടോയെന്നാണ് എന്‍സിബി പരിശോധിക്കുന്നത്. സുശാന്തിന്റെ ടാലന്റ് മാനേജര്‍ ജയ സഹയെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ മുന്‍ കാമുകി റിയ ചക്രബര്‍ത്തിയും സഹോദരനും അടക്കം 12പേര്‍ അറസ്റ്റിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്