ചലച്ചിത്രം

വീണ്ടും സംവിധാനം ചെയ്യാൻ സൗബിൻ, നായകൻ ദുൽഖർ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ തിരക്കേറിയ നടനായി മാറിയിരിക്കുകയാണ് സൗബിൻ ഷാഹിർ. താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. എന്നാൽ അതിനിടെ തന്റെ രണ്ടാമത്തെ സംവിധാന സംരംഭത്തിലേക്ക് കടക്കുകയാണ് സൗബിൻ. ദുൽഖർ സൽമാനെ നായകനാക്കിയാണ് രണ്ടാമത്തെ ചിത്രം ഒരുക്കുന്നത്. ദുൽഖർ തന്നെയാണ് വിവരം പങ്കുവെച്ചത്. 

നിരവധി ചിത്രങ്ങളിലാണ് ദുൽഖറും സൗബിനും ഒന്നിച്ചിട്ടുള്ളത്. സൗബിൻ ആദ്യമായി സംവിധാനം ചെയ്ത പറവയിലും ചെറിയ റോളിൽ ദുൽഖർ എത്തിയിരുന്നു. കൗമുദി ഫ്‌ളാഷിനോടാണ് സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുന്ന കാര്യം ദുല്‍ഖര്‍ പറഞ്ഞത്. കൂടാതെ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന സിനിമയിലും ദുല്‍ഖറാണ് നായകന്‍. സംവിധായകന്‍ വികെ പ്രകാശിന്റെ സഹസംവിധായകനായിരുന്നു അഭിലാഷ്. 

നിരവധി ചിത്രങ്ങളിലാണ് സൗബിൻ നായകനായി എത്തുന്നത്. ഇന്നലെെയാണ് കള്ളൻ ഡിസൂസ എന്ന ചിത്രം പ്രഖ്യാപിച്ചത്. ദുൽഖറും ഇപ്പോൾ മലയാളത്തിൽ സജീവമാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ പൊലീസ് ത്രില്ലര്‍ സല്യൂട്ടില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് ആണ് ദുല്‍ഖറിന്റെ അടുത്ത റിലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്