ചലച്ചിത്രം

കുമാര്‍ സാനുവിന്റെ മകനാണെന്ന് അറിഞ്ഞാല്‍ ജോലി കിട്ടില്ല, വര്‍ഷങ്ങള്‍ കഷ്ടപ്പെട്ടു; ജാന്‍ കുമാന്‍ സാനു

സമകാലിക മലയാളം ഡെസ്ക്

ലിയ ഗായകന്റെ മകനായി ജനിച്ചതുകൊണ്ട് തനിക്ക് ദോഷമാണുണ്ടായതെന്ന് കുമാര്‍ സാനുവിന്റെ മകന്‍ ജാന്‍ കുമാര്‍ സാനു. അച്ഛന്റെ പേരില്‍ തനിക്ക് അവസരങ്ങളുണ്ടായിട്ടില്ലെന്നും എന്നാല്‍ ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നുമാണ് ജാന്‍ പറയുന്നത്. ഒരു അഭിമുറത്തിലായിരുന്നു യുവ ഗായകന്റെ പ്രതികരണം. 

കുമാര്‍ സാനുവിന്റെ മകനായതുകൊണ്ട് സാധാരണ ഒരാളേക്കാള്‍ ഇരട്ടി ബുദ്ധിമുട്ടേണ്ടതായി വന്നു. വെള്ളി കരണ്ടിയുമായാണ് ഞാന്‍ ജനിച്ചതെന്നും അതിനാല്‍ എനിക്ക് അവസരങ്ങള്‍ എളുപ്പമാണെന്നുമാണ് ആളുകള്‍ വിചാരിക്കുന്നത്. സത്യത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടേണ്ടതായി വന്നു. മറ്റുള്ളവരുടെ കാര്യം പറയാന്‍ എനിക്കാവില്ല, ഞാന്‍ എന്റെ കാര്യമാണ് പറയുന്നത്. പ്രശസ്തനായ ഒരാളുടെ മകനായതുകൊണ്ട് എനിക്ക് ഒരുപാട് വര്‍ക്കു കിട്ടുമെന്ന് അവര്‍ കരുതി. പ്രിവിലേജ്ഡ് ആയിട്ടുള്ള ഒരാളെ സഹായിക്കുന്നത് എന്തിനാണ് മറ്റാര്‍ക്കെങ്കിലും അവസരം നല്‍കാം എന്നാണ് പലരും ചിന്തിച്ചത്. വര്‍ഷങ്ങളോളം ഇത് എനിക്ക് അനുഭവിക്കേണ്ടതായി വന്നു. ഞാന്‍ പാടുന്നതിന് മുന്‍പ് തന്നെ പലരും എന്നെ തള്ളി. സ്വയം തെളിയാക്കാനായി ഇതിനെതിരെ പോരാട്ടം നടത്തുകയായിരുന്നു ഞാന്‍. - ജാന്‍ പറഞ്ഞു. 

തന്നെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്താണ് അച്ഛന്‍ തന്റെ അമ്മയെ ഉപേക്ഷിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. അച്ഛനൊരിക്കലും തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നില്ലെന്നും ഇതുവരെ എന്നെ പിന്തുണയ്ക്കാതിരുന്നതിന്റെ കാരണം അറിയില്ലെന്നുമാണ് ജാന്‍ പറയുന്നത്. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയതാണ് തന്റെ കരിയറില്‍ സഹായകമായതെന്നും ജാന്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്