ചലച്ചിത്രം

'ഇവിടെ എല്ലാവരും ഒന്നാണ്'; വൃന്ദാവനിൽ കണ്ണനെ കാണാൻ ശോഭനയെത്തി, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ശ്രീകൃഷ്ണജയന്തി ദിനത്തിൽ വൃന്ദാവനിൽ നിന്നുള്ള ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടിയും നർത്തകിയുമായ ശോഭന. ആൾക്കൂട്ടത്തിനിടയിലൂടെ മാസ്ക് അണിഞ്ഞ് നടക്കുന്ന ദൃശ്യങ്ങൾ ശോഭന തന്നെയാണ് പകർത്തിയിരിക്കുന്നത്. വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിലേക്കായിരുന്നു യാത്ര. 

ആളുകളാൽ നിറഞ്ഞ തെരുവിലൂടെ നടക്കുമ്പോൾ മാസ്ക് അണിയാത്ത മുഖങ്ങൾ കണ്ട താൻ ഭയന്നെന്ന് നടി വിഡിയോയ്ക്കൊപ്പം കുറിച്ചു. “തെരുവുകൾ നിറയെ ആളുകളായിരുന്നു, മാസ്ക് അണിയാത്ത മുഖങ്ങൾ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ ഭയന്നു. എല്ലാവരും ബങ്കെ ബിഹാരിയെ കാണാനുള്ള പ്രതീക്ഷയോടെ എത്തിയിരിക്കുകയാണ്. വൻ കെ ബിഹാരി അഥവാ ത്രിഭംഗ രൂപത്തിലുള്ളവൻ- പണക്കാരനോ ദരിദ്രനോ, വിദേശിയോ സ്വദേശിയോ… ബങ്കെ ബിഹാരിയോടുള്ള പ്രണയത്തിൽ എല്ലാവരും ഒന്നാണ്. ചിലരുടെ പ്രതീക്ഷ, ചിലർക്ക് പതിവ്, ചിലർക്ക് മകനെ പോലെ… എനിക്ക് എല്ലാം. ആ പീഠത്തിലിരുന്ന് ഒരുനിമിഷം നീയെന്നെ നോക്കിയോ, അങ്ങനെ ഞാൻ കരുതുന്നു,” വിഡിയോയ്ക്കൊപ്പം ശോഭന കുറിച്ചു. 

ഇന്ത്യയിൽ തന്നെ ശ്രീകൃഷ്ണന്റെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ബങ്കെ ബിഹാരി. ത്രിഭംഗ രീതിയിൽ നിൽക്കുന്ന വിഗ്രഹമാണ് ഇവിടുത്തെ പ്രതിഷ്ഠ. ആദ്യമായാണ് താൻ ഇവിടേക്കെത്തുന്നതെന്ന് ശോഭന വി‍ഡിയോയിൽ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'