ചലച്ചിത്രം

ഭഗവദ്ഗീത വായിക്കുന്നു; മുസ്ലീം പുരുഷനെ വിവാഹം കഴിക്കില്ല; ഉര്‍ഫി ജാവേദ്

സമകാലിക മലയാളം ഡെസ്ക്


സ്ത്രധാരണത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന സെലിബ്രിറ്റിയാണ് ഉര്‍ഫി ജാവേദ്. ബിഗ് ബോസ് ഹിന്ദിപതിപ്പിലൂടെ ഏറെ ശ്രദ്ധേയായ ഉര്‍ഫിക്ക് സമൂഹമാധ്യമങ്ങളില്‍ വലിയരീതിയില്‍ ആരാധകരുമുണ്ട്. മുസ്ലീം യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച ഉര്‍ഫി തന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറയുന്നു.

താന്‍ ഒരു മുസ്ലീം പുരുഷനെ വിവാഹം കഴിക്കില്ലെന്നും ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത് ഭഗവദ്ഗീതയാണെന്നും നടി പറയുന്നു. മുസ്ലീം പുരുഷന്‍മാര്‍ അവരുടെ സ്ത്രീകള്‍ പ്രത്യേക രീതിയില്‍ പെരുമാറാന്‍ ആഗ്രഹിക്കുന്നു. താന്‍ ഒരു മുസ്ലീമായി ജനിച്ചതുകൊണ്ടാണ് തനിക്ക് നേരെ വിദ്വേഷകമന്റുകള്‍ ഉണ്ടാകുന്നത്. അതില്‍ ഭൂരിഭാഗവും മുസ്ലീം സമൂഹത്തില്‍ നിന്നാണെന്നും നടി പറയുന്നു. താന്‍ ഇസ്ലാമിന്റെ പ്രതിച്ഛായ  തകര്‍ക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. മുസ്ലീം പുരുഷന്‍മാര്‍ അവരുടെ സ്ത്രീകള്‍ പ്രത്യേക രീതിയില്‍ പെരുമാറണമെന്ന് ആഗ്രഹിക്കുന്നതിനാല്‍  അവര്‍ എന്നെ വെറുക്കുന്നു. സമൂഹത്തിലെ മുഴുവന്‍ സ്ത്രീകളെയും നിയന്ത്രിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇക്കാരണത്താലാണ് താന്‍ ഇസ്ലാമില്‍ വിശ്വസിക്കാത്തതെന്നും നടി പറയുന്നു.

താന്‍ ഇസ്ലാം മതത്തിലുള്ള ഒരാളെയും വിവാഹം കഴിക്കില്ല. ഒരുമതവും പിന്തുടരുന്നില്ലെന്നും ഉര്‍ഫി പറഞ്ഞു. മതം പിന്തുടരാന്‍ ആരും നിര്‍ബന്ധിക്കരുതെന്നും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടാകണമെന്നും താന്‍ വിശ്വസിക്കുന്നു. തന്റെ അമ്മ മതവിശ്വാസിയായ സ്ത്രീയാണ്. എന്നാല്‍ ഒരിക്കലും അവരുടെ മതം പിന്തുടരാന്‍ തന്നെ നിര്‍ബന്ധിച്ചിട്ടില്ല. ഇപ്പോള്‍ താന്‍ വായിക്കുന്നത് ഭഗവദ്ഗീതയാണ്. ഹിന്ദുമതത്തെകുറിച്ച് കൂടുതല്‍ അറിയാന്‍ താന്‍ ആഗ്രഹിക്കുന്നു. തീവ്രവാദത്തെ താന്‍ വെറുക്കുന്നുവെന്നും ഉര്‍ഫി പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്