ചലച്ചിത്രം

ആദ്യമായി വാക്‌സിന്‍ സ്വീകരിച്ച താരം; ശില്‍പ ശിരോദ്കര്‍ക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡി നടി ശില്‍പ ശിരോദ്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം ആരാധകരെ അറിയിച്ചത്. ബോളിവുഡില്‍ ആദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച താരമാണ് ശില്‍പ. 

വാക്‌സിന്‍ സ്വീകരിച്ചത് ജനുവരിയില്‍

കോവിഡ് പോസിറ്റീവ് നാലാം ദിവസം. എല്ലാവരും സുരക്ഷിതമായി ഇരിക്കൂ. വാക്‌സിന്‍ സ്വീകരിക്കൂ, എല്ലാ നിയമങ്ങളും പാലിക്കൂ. നിങ്ങള്‍ക്ക് നല്ലത് ഏതാണെന്ന് ഗവണ്‍മെന്റിന് അറിയാം. എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കുടുംബത്തിനൊപ്പം ദുബായില്‍ താമസിക്കുകയാണ് ശില്‍പ ശിരോദ്കര്‍. ഈ വര്‍ഷം ജനുവരിയിലാണ് ശില്‍പ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത്. ദുബായില്‍ നിന്ന് സിനോഫാര്‍മ വാക്‌സിനാണ് എടിത്തത്. ഇതോടെ ആദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ബോളിവുഡ് സെലിബ്രിറ്റിയായി 52 കാരി. 

1990കളിലാണ് ശില്‍പ് ശിരോദ്കര്‍ ബോളിവുഡില്‍ നിറഞ്ഞു നിന്നിരുന്നത്. ഹം, ആന്‍ഖേന്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. നടി നമ്രത ശിരോദ്കറിന്റെ സഹോദരിയാണ് ശില്‍പ. അപരേഷ് രഞ്ജിത്താണ് ഭര്‍ത്താവ്. ഒരു മകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്