ചലച്ചിത്രം

'കുടുംബമാണ് എല്ലാം', ഭാര്യക്കും മക്കൾക്കുമൊപ്പം ജോർജുകുട്ടി; ചിത്രം പങ്കുവെച്ച് മോഹൻലാൽ

സമകാലിക മലയാളം ഡെസ്ക്

ന്റെ കുടുംബത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയാറാവുന്ന ജോർജുകുട്ടി. ക്രൈം ത്രില്ലർ എന്നതിനപ്പുറം കുടുംബ ബന്ധത്തിന്റെ കെട്ടുറപ്പിനെക്കുറിച്ചാണ് ദൃശ്യം സിനിമ പറഞ്ഞത്. കുടുംബം അകപ്പെട്ട കുടുക്കിൽ നിന്ന് രക്ഷപ്പെടാനായി ഒന്നിച്ചു നിൽക്കുന്ന അച്ഛനും അമ്മയും മക്കളും. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിലും ഇതിന് വ്യത്യാസമില്ല. ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും ചിത്രം പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ച വാക്കുകളിലും ഇത് വ്യക്തമാണ്. 

കുടുംബമാണ് എല്ലാം എന്നാണ് താരം കുറിച്ചിരിക്കുന്നത്. മീനയ്ക്കും അൻസിബക്കും എസ്തറിനും ഒപ്പമുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചത്. ഫെബ്രുവരി 19 നാണ് ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ ട്രെയിലർ പുറത്തെത്തിയത്. ഒരു കോടി ആളുകളാണ് ട്രെയിലർ ഇതിനോടകം കണ്ടുകഴിഞ്ഞത്. ഐഎംഡിബി സിനിമാ വെബ്സൈറ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ദൃശ്യം 2. മുരളി ഗോപി, സായികുമാർ, ഗണേഷ് കുമാർ, അഞ്ജലി, കൃഷ്ണ, ബോബൻ സാമുവൽ എന്നിവരാണ് രണ്ടാം ഭാഗത്തിലെ പുതിയ താരങ്ങൾ. ആശിർവാദ് സിനിമാസാണ് നിർമാണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത