ചലച്ചിത്രം

തെലുങ്ക് ലൂസിഫറിലെ പ്രിയദർശിനി രാംദാസാകാൻ നയൻതാര

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രമാണ്. ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നതായി വാർത്തകളുണ്ടായിരുന്നു. ചിരഞ്ജീവിയാണ് തെലുങ്ക് ലൂസിഫറിൽ നായകനാവുന്നത്. ചിത്രത്തിൽ നായികയായി നയൻതാരയും ഉണ്ടാകും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.

മഞ്ജു വാര്യർ അഭിനയിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെയാവും നയൻതാര അവതരിപ്പിക്കുക. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനമായിട്ടില്ല. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ സഹോദരി തുല്യമായ കഥാപാത്രമായിട്ടായിരുന്നു മഞ്‍ജു വാര്യര്‍ അഭിനയിച്ചത്. മഞ്‍ജു വാര്യര്‍ക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത കഥാപാത്രമാണ് ഇത്.

മോഹൻ രാജയാണ് ലൂസിഫര്‍ റീമേക്ക് സംവിധാനം ചെയ്യുന്നത്. സിനിമയിലെ മറ്റ് കഥാപാത്രങ്ങളുടെ കാര്യത്തില്‍ തീരുമാനമാകുന്നതേയുള്ളൂ. നേരത്തെ സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ നയൻതാര ചിരഞ്‍ജീവിയുടെ നായികയായി അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ തമിഴ് റീമേക്കിൽ നമ്പൻ താരനിര തന്നെ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ. മലയാള സിനിമയിൽ സജീവസാന്നിധ്യമാണ് ഇപ്പോൾ നയൻതാര. കുഞ്ചാക്കോ ബോബന്റെ വെയിലിൽ നയൻതാര നായികയായി എത്തുന്നുണ്ട്. കൂടാതെ ഫഹദ്ഫാസിലിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പാട്ടിലും നായൻതാര നായികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്