ചലച്ചിത്രം

എഴുന്നേറ്റു നിന്ന് ഭാര്യക്ക് സ്നേഹചുംബനം നൽകുന്ന ജ​ഗതി; ചിത്രങ്ങൾ വൈറൽ

സമകാലിക മലയാളം ഡെസ്ക്

​ഗതി ശ്രീകുമാർ തിരിച്ചുവരികയാണോ? അടുത്തിടെ അദ്ദേഹത്തിന്റേതായി പുറത്തുവരുന്ന വിവരങ്ങൾ ആരാധകരെ പ്രതീക്ഷയിലാക്കുന്നതാണ്. കഴിഞ്ഞ ദിവസമാണ് കോമഡി രം​ഗം കട്ട് പൊട്ടിച്ചിരിക്കുന്ന ജ​ഗതിയുടെ വിഡിയോ വൈറലായത്. അതിന് പിന്നാലെ ഭാര്യ  ശോഭയ്ക്കൊപ്പമുള്ള താരത്തിന്റെ മനോഹരമായ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. 

എഴുന്നേറ്റു നിന്നുകൊണ്ട് ഭാര്യ നെഞ്ചോട് ചേർത്തു നിർത്തി നെറുകിൽ ചുംബിക്കുന്നതാണ് ചിത്രം. സ്നേഹത്തണൽ എന്ന അടിക്കുറിപ്പിൽ ജ​ഗതി ശ്രീകുമാറിന്റെ ഫേയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വർഷങ്ങളായി വീൽചെയറിലാണ് മലയാളികൾ തങ്ങളുടെ പ്രിയ താരത്തെ കാണുന്നത്. ഇപ്പോൾ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. മലയാളികളുടെ ഹൃദയം കീഴടക്കുകയാണ് ചിത്രം. 

2012 മാര്‍ച്ചില്‍ തേഞ്ഞിപ്പലത്ത് വച്ച് നടന്ന വാഹനാപകടത്തിലാണ് ജ​ഗതിക്ക് ​ഗുരുതരമായി പരിക്കേൽക്കുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. കഴിഞ്ഞ ദിവസമാണ് ജ​ഗതി തന്റെ 70ാം പിറന്നാൾ ആഘോഷിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു