ചലച്ചിത്രം

ചോര പൊടിയുന്ന മുഖവുമായി അവർ, കോഡ് റെഡ്; വിക്രം ഫസ്റ്റ് ലുക്ക് പോസ്റ്റർ

സമകാലിക മലയാളം ഡെസ്ക്

പ്രഖ്യാപിച്ചതു മുതൽ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽ ഹാസനും ലോകേഷ് കനകരാജും ഒന്നിക്കുന്ന വിക്രം. ആക്ഷനു പ്രധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിൽ കമൽഹാസനെ കൂടാതെ വിജയ് സേതുപതിയും ഫഹദ് ഫാസിലുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. 

കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരുടെ മുഖമാണ് പോസ്റ്ററിൽ. ചോര പൊടിയുന്ന ചെറിയ മുറിവുകളോടെ രൂക്ഷ മുഖഭാവത്തിലാണ് മൂന്നുപേരും. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് കമലും വിജയ് സേതുപതിയും എത്തുന്നത്. കമൽഹാസൻ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ധീരന്മാരാണ് അധികാരത്തിലേറുക എന്ന കുറിപ്പിലാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ കഴിവുറ്റ യുവതാരങ്ങൾക്കൊപ്പം താൻ എത്തുകയാണെന്നും മുൻ‌പത്തെപ്പോലെ വിജയിപ്പിക്കണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. 

വിജയിനെ നായകനാക്കിക്കൊണ്ടുള്ള മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രചനയും നിർവഹിക്കുന്നത് അദ്ദേഹം തന്നെയാണ്. അനിരുദ്ധാണ് സം​ഗീതം. ​ഗിരീഷ് ​ഗം​ഗാധരനാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. രാജ് കമൽ ഇന്റർനാഷണലാണ് ചിത്രം നിർമിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്