ചലച്ചിത്രം

'തിയറ്ററിൽ റിലീസ് ചെയ്യുമെന്ന തീരുമാനം മാറ്റുന്നു, മിഷൻ സി ഒടിടിയിൽ'; റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കും

സമകാലിക മലയാളം ഡെസ്ക്

പ്പാനി ശരത്ത്, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ സി. ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഈ തിയറ്ററുകൾ തുറക്കാത്ത സാഹചര്യത്തിൽ ഒടിടി റിലീസിന് ഒരുങ്ങുകയാണ് ചിത്രം. വിനോദ് ​ഗുരുവായൂർ തന്നെയാണ് ഫേയ്സ്ബുക്കിലൂടെ വാർത്ത പുറത്തുവിട്ടത്. 

"മിഷൻ സി തിയറ്റർ റിലീസ് ചെയ്യണമെന്ന തീരുമാനം മാറ്റിവെക്കുന്നു. ഈ പ്രതിസന്ധി സമയത്ത് ആ കാത്തിരിപ്പ് എത്ര നാൾ എന്ന് നമുക്ക് തീരുമാനിക്കാൻ കഴിയില്ലല്ലോ.  ഞങ്ങളും ഒടിടിയിലേക്ക് മാറുകയാണ്. സെൻസർ വർക്കുകൾ പുരോഗമിക്കുന്നു.  റിലീസ് ഡേറ്റ് ഉടനെ അറിയിക്കുന്നതാണ്. എല്ലാവരുടെയും സപ്പോർട്ട് വേണം", വിനോദ് ഗുരുവായൂര്‍ പറയുന്നു.

ഒരു റോഡ് ത്രില്ലറാണ് ചിത്രം. ഒരു ബസ് തീവ്രവാദികള്‍  ഹൈജാക്ക് ചെയ്യപ്പെടുന്നതും അത് തിരിച്ചുപിടിക്കാൻ കമാൻഡോകൾ ഇറങ്ങുന്നതുമാണ് ചിത്രത്തിൽ പറയുന്നത്. മീനാക്ഷി ദിനേശ് ആണ് നായിക. പൊറിഞ്ചു മറിയം ജോസിൽ നൈല ഉഷയുടെ ചെറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധനേടിയ മീനാക്ഷി ആദ്യമായി നായികയാകുന്ന ചിത്രം കൂടിയാണിത്. വിനോദ് ഗുരുവായൂർ തന്നെ തിരക്കഥ നിർവഹിക്കുന്ന ചിത്രം തമിഴിലും മലയാളത്തിലും ഒരേസമയം റിലീസ് ചെയ്യും. മുല്ലാ ഷാജി നിർമിക്കുന്ന ചിത്രത്തിന് സുശാന്ത് ശ്രീനി ക്യാമറ ചെയ്യുന്നു. സംഗീതം ഹണി–പാർഥസാരഥി. പശ്ചാത്തല സംഗീതം എബി ടോം സിറിയക്. ഗാനരചന സുനിൽ ജി. ചേറുകടവ്. എഡിറ്റിങ് റിയാസ് കെ. പ്രൊഡക്‌ഷന്‍ കൺട്രോളർ ബിനു മുരളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ജിഷ വധക്കേസ്; തൂക്കുകയർ ഒഴിവാക്കണമെന്ന പ്രതി അമിറുൽ ഇസ്ലാമിന്റെ അപ്പീലിൽ ഇന്ന് വിധി

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു