ചലച്ചിത്രം

ഒരുപാടുപേരുടെ കഷ്ടപ്പാടാണ്, സിനിമയ്ക്ക് ബുദ്ധിമുട്ടുണ്ടാവരുത്; ഹം​ഗാമ 2നുവേണ്ടി ശിൽപ ഷെട്ടി

സമകാലിക മലയാളം ഡെസ്ക്

നീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിന്റെ പ്രതിസന്ധിക്കിടയിലും തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി നടി ശിൽപ ഷെട്ടി. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹം​ഗാമ 2 ലാണ് ശിൽപ പ്രധാന വേഷത്തിലെത്തുന്നത്. 13 വർഷത്തിന് ശേഷം മുഴുനീള വേഷത്തിൽ താരം എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ റിലീസിനിടെയുണ്ടായ വിവാദങ്ങൾ ശിൽപ ഷെട്ടിയേയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 

അതിനു പിന്നാലെയാണ് ചിത്രം പ്രേക്ഷകർ കാണണം എന്ന അഭ്യർത്ഥനയുമായി ശിൽപ ഇൻസ്റ്റ​ഗ്രാമിൽ കുറിപ്പ് പങ്കുവെച്ചത്. ഭർത്താവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന്റെ പേരിൽ ചിത്രത്തിന് ബുദ്ധിമുട്ടുണ്ടാവരുത് എന്നാണ് താരം കുറിച്ചത്. "യോഗയുടെ അനുശാസനങ്ങളിലാണ് ഞാന്‍ വിശ്വസിക്കുന്നത്, അഭ്യസിക്കുന്നതും- ജീവിതം നിലനില്‍ക്കുന്ന ഒരേയൊരിടം ഈ നിമിഷമാണ്. ഹംഗാമ 2ല്‍ ഒരു വലിയ സംഘത്തിന്‍റെ കഠിനാധ്വാനമുണ്ട്. ഒരു നല്ല ചിത്രം നിര്‍മ്മിക്കാനായി എല്ലാവരും കഷ്ടപ്പെട്ടു. ആ സിനിമയ്ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാവരുത്. നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വരുത്തുവാന്‍ കുടുബങ്ങള്‍ക്കൊപ്പം ഹംഗാമ 2 കാണാനായി ഏവരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. നന്ദി"- ശിൽപ കുറിച്ചു. 


ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഇന്നലെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. പ്രിയദര്‍ശനും എട്ട് വര്‍ഷത്തിനു ശേഷം ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'ഹംഗാമ 2'. പരേഷ് റാവലും ശില്‍പ ഷെട്ടിയും മീസാന്‍ ജാഫ്രിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അതിഥിതാരമായി അക്ഷയ് ഖന്നയും എത്തുന്നുണ്ട്. 2007ലാണ് ഒരു മുഴുനീള വേഷത്തില്‍ ശിൽപ അവസാനമായി എത്തുന്നത്. വർഷങ്ങളായി നൃത്തരം​ഗങ്ങളിലും മറ്റുമാണ് ശിൽപ പ്രേക്ഷകർക്കു മുന്നിൽ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്