ചലച്ചിത്രം

വിജയ് ദേവരക്കൊണ്ടയുടെ നായികയാവാനുള്ള അവസരം വേണ്ടെന്നുവച്ചു, ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ചിത്രമായിരുന്നെന്ന് പാർവതി

സമകാലിക മലയാളം ഡെസ്ക്

വിജയ് ദേവരക്കൊണ്ട തെന്നിന്ത്യയിൽ സൂപ്പർസ്റ്റാറായി മാറിയത് അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ്. 2017 ൽ റിലീസ് ചെയ്ത ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ശാലിനി പാണ്ഡെയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. എന്നാൽ സിനിമയിലേക്ക് ആദ്യം പരി​ഗണിച്ചിരുന്നത് മലയാളി താരം പാർവതി നായരെ ആയിരുന്നു. പാർവതി തന്നെയാണ് തന്റെ കരിയറിലുണ്ടായ ഏറ്റവും വലിയ നഷ്ടത്തെക്കുറിച്ച് ആരാധകരോട് പറഞ്ഞത്. 

ഇൻസ്റ്റ​ഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് അർജുൻ റെഡ്ഡിയിലെ കഥാപാത്രത്തെ വേണ്ടന്നുവെച്ചതിനെക്കുറിച്ച് താരം പറഞ്ഞത്. ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലായിരുന്ന ചിത്രമായിരുന്നു അതെന്നാണ് പാർവതി പറഞ്ഞത്. 'ഞാന്‍ ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒരു നല്ല ചിത്രമായിരുന്നു അത്. പക്ഷേ എനിക്കുള്ള ചിത്രങ്ങള്‍ എന്നെ തന്നെ തേടിയെത്തുമെന്ന് ഞാന്‍ വിചാരിക്കുന്നു. അതുകൊണ്ട് തന്നെ ഒരുപാട് മനോഹരമായ സിനിമകള്‍ എന്റേതായി വരും എന്ന് പ്രതീക്ഷിക്കുന്നു'- താരം വ്യക്തമാക്കി. 

സന്ദീപ് വാങ്ക സംവിധാനം ചെയ്ത അർജുൻ റെഡ്ഡി പ്രണയകഥയാണ് പറഞ്ഞത്. ചിത്രത്തിന്റെ ഹിന്ദി, തമിഴ് റീമേക്കുകളെല്ലാം മികച്ച വിജയമാണ് സ്വന്തമാക്കിയത്. വി.കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്‌സ്, നീ കൊ ഞാ ചാ, ഡോള്‍സ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ട താരം കന്നഡയിലും തമിഴിലും ചിത്രങ്ങള്‍ ചെയ്തു. അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!