ചലച്ചിത്രം

ലോ​ക്ഡൗണിൽ വീട്ടിൽ വന്നു കയറിയ 'മോണിക', ചിരിപ്പിക്കാൻ ശരത്ത് അപ്പാനിയും ഭാര്യയും; ആദ്യ എപ്പിസോഡ്

സമകാലിക മലയാളം ഡെസ്ക്

ടൻ അപ്പാനി ശരത്ത് ആദ്യമായി സംവിധായകനാവുന്ന വെബ് സീരീസ് മോണികയുടെ ആദ്യ എപ്പിസോഡ് പുറത്ത്. ഹോം എലോൺ എന്ന ആദ്യ എപ്പിസോഡിന് ഏഴു മിനിറ്റോളമാണ് ദൈർഘ്യം. ഇതിനോടകം മികച്ച പ്രതികരണമാണ് വെബ്സീരിസിന് ലഭിക്കുന്നത്. അപ്പാനി ശരത്തിനൊപ്പം ഭാര്യ രേഷ്മയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

കോമഡി പശ്ചാത്തലത്തിലാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. ലോക്ക് ഡൗണ്‍  സമയത്ത് ഒരു വീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് വെബ് സീരീസിൽ പറയുന്നത്. ഡോണി എന്ന കോളജ് വിദ്യാർത്ഥിയായാണ് ശരത്ത് എത്തുന്നത്. മോളി എന്ന മോണിക്കയുടെ വേഷത്തിലാണ് രേഷ്മ എത്തുന്നത്. ഇരുവരും ആദ്യമായാണ് നായികാ നായകന്മാരായി അഭിനയിക്കുന്നത്. 

കനേഡിയന്‍ പ്രൊഡക്ഷന്‍ കമ്പനിയായ ക്യാന്‍റ്ലൂപ്പ് മീഡിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ വിഷ്ണുവാണ് ചിത്രം നിർമിച്ചത്. പത്ത് എപ്പിസോഡുകളുള്ള മോണിക്ക കാനഡയിലും കേരളത്തിലുമായിട്ടാണ് ചിത്രീകരിച്ചത്. അപ്പാനി ശരത്ത് , രേഷ്‍മ ശരത്ത്, സിനോജ് വര്‍ഗ്ഗീസ്, മനു എസ് പ്ളാവിള, കൃപേഷ് അയ്യപ്പന്‍കുട്ടി, (കണ്ണന്‍), ഷൈനാസ് കൊല്ലം,എന്നിവരാണ് മോണിക്കയിലെ അഭിനേതാക്കള്‍. മോണിക്കയുടെ രചന നിർവഹിച്ചിരിക്കുന്നതും ശരത്ത് തന്നെയാണ്. തിരക്കഥ, സംഭാഷണം- മനു എസ് പ്ലാവില, ക്യാമറ-സിബി ജോസഫ്, ഫോര്‍ മ്യൂസിക്കാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്