ഇന്ന് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുകയാണ് ലോകം. ഇന്ത്യയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന യോഗയ്ക്ക് വലിയ അംഗീകാരമാണ് മറ്റു രാജ്യങ്ങളിലുള്ളത്. നിരവധി പേരുടെ ജീവിതത്തിന്റെ ഭാഗം കൂടിയാണ് യോഗ. ഇപ്പോൾ യോഗ ദിനാശംസകളുമായി എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കുമെന്നാണ അദ്ദേഹം പറയുന്നത്. യോഗ ചെയ്യുന്നതിന്റെ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്.
ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിൻ്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം, മറ്റുള്ളവർക്ക് പ്രകാശമാകാം. ആശംസകൾ.- മോഹൻലാൽ കുറിച്ചു.
കൂടാതെ ബോളിവുഡിലേയും മറ്റും നിരവധി സെലിബ്രിറ്റി കളാണ് യോഗാദിന ആശംസകളുമായി എത്തിയിരിക്കുന്നത്. അമിതാഭ് ബച്ചൻ, സണ്ണി ലിയോണി, ആലിയ ഭട്ട്, സാറാ അലി ഖാൻ, സമീറ റെഡ്ഡി, അപർണ ബാലമുരളി, അനുശ്രീ തുടങ്ങിയവർ യോഗ അഭ്യസിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ