ചലച്ചിത്രം

കേരളത്തിന്റെ ജേഴ്സി അണിഞ്ഞ് രജിഷ വിജയൻ; 'ഖോ ഖോ' ടീസർ 

സമകാലിക മലയാളം ഡെസ്ക്

രജിഷ വിജയൻ പ്രധാന വേഷത്തിലെത്തുന്ന സ്പോർട്സ് ഡ്രാമ ഖോ ഖോയുടെ ടീസർ പുറത്ത്. സ്കൂൾ അധ്യാപികയും ഖൊ ഖൊ പരിശീലകയുമായാണ് രജിഷ ചിത്രത്തിൽ എത്തുന്നത്. രാഹുല്‍ റിജി നായരാണ് ചിത്രത്തിന്റെ സംവിധാനം. ഖോ ഖോ കളിയും പരിശീലനവുമാണ് ടീസറിൽ നിറഞ്ഞു നിൽക്കുന്നത്. 

2017ല്‍ 'ഒറ്റമുറി വെളിച്ചം' എന്ന ചിത്രത്തിലൂടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‍കാരം നേടിയ സംവിധായകനാണ് രാഹുല്‍ റിജി നായര്‍. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമാണം. രജിഷയ്ക്കൊപ്പം മമിത ബൈജു, വെങ്കിടേഷ് വി പി, രഞ്ജിത്ത് ശേഖര്‍ നായര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഛായാഗ്രഹണം ടോബിന്‍ തോമസാണ് ഖോഖോയുടെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗ്. സംഗീതം സിദ്ധാര്‍ഥ പ്രദീപ്. 'ഫൈനല്‍സി'നു സ്പോർട്സ് താരമായി രജിഷ എത്തുന്ന ചിത്രമാണ് ഇത്. സുരാജ് വെഞ്ഞാറമൂടിനൊപ്പമുള്ള ചിത്രം മികച്ച വിജയമായിരുന്നു. സൈക്ലിസ്റ്റായാണ് രജിഷ ഫൈനലി‍ൽ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും