ചലച്ചിത്രം

അവഞ്ചേഴ്സിനെ വീഴ്ത്തി, അവതാർ വീണ്ടും ഒന്നാമത്; തിരിച്ചുവരവ് ചൈനീസ് ബലത്തിൽ

സമകാലിക മലയാളം ഡെസ്ക്

ലോകസിനിമയിലെ എക്കാലത്തേയും വലിയ ബോക്സ് ഓഫീസ് ഹിറ്റ് എന്ന സ്ഥാനത്തേക്ക് തിരികെയെത്തി അവതാർ. രണ്ട് വർഷത്തിന് മുൻപ് അവഞ്ചേഴ്സിനോട് നഷ്ടപ്പെട്ട ഒന്നാം സ്ഥാനമാണ് തിരിച്ചുപിടിച്ചത്. ഈ വാരാന്ത്യത്തില്‍ നടന്ന ചൈനയിലെ റീ-റിലീസ് ആണ് ഓള്‍ ടൈം കളക്ഷനില്‍ ജെയിംസ് കാമറൂൺ ചിത്രത്തെ വീണ്ടും രാജാക്കന്മാരാക്കിയത്. 

2009ല്‍ പുറത്തെത്തിയ ചിത്രം ഓള്‍ ടൈം ബോക്സ് ഓഫീസ് ഹിറ്റുകളുടെ ലിസ്റ്റില്‍ പത്ത് വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ മാര്‍വെലിന്‍റെ സൂപ്പര്‍ഹീറോ ചിത്രം 'അവഞ്ചേഴ്സ്: എന്‍ഡ്‍ഗെയിം' 2019ല്‍ പുറത്തെത്തിയതോടെ കളക്ഷനില്‍ അവതാറിനെ മറികടന്നു. ആ സ്ഥാനമാണ് ചൈനീസ് പവറിൽ അവതാർ തിരിച്ചുപിടിച്ചത്.

ചൈനീസ് റീ-റിലീസില്‍ അവതാറിന്‍റെ വെള്ളി, ശനി ദിവസങ്ങളിലെ കളക്ഷന്‍ മാത്രം 89 കോടി രൂപയോളം വരുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ അവതാറിന്‍റെ ഓള്‍ ടൈം ഗ്ലോബല്‍ കളക്ഷന്‍ 2.802 ബില്യണ്‍ ഡോളര്‍ (20,367 കോടി) ആയെന്നാണ് നിര്‍മ്മാതാക്കളായ ഡിസ്‍നി കണക്കാക്കുന്നത്. അവഞ്ചേഴ്സ്: എന്‍ഡ്‍ഗെയിമിന്‍റെ നിലവിലെ കളക്ഷന്‍ 2.797 ബില്യണ്‍ ഡോളര്‍ ആണ് (20,331 കോടി രൂപ).

അവതാറിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകർ. അതേസമയം അവതാറിന്‍റെ നേരത്തേ പ്രഖ്യാപിച്ച തുടര്‍ഭാഗങ്ങളുടെ പണിപ്പുരയിലാണ് ജെയിംസ് കാമറൂണും സംഘവും. പുറത്തെത്താനുള്ള നാല് ഭാഗങ്ങളില്‍ അവതാര്‍ 2 അടുത്ത വർഷം ഡിസംബര്‍ 16ന് തിയറ്ററുകളിലെത്തും. മൂന്നാംഭാഗം 2024 ഡിസംബര്‍ 20നും നാലാം ഭാഗം 2026 ഡിസംബര്‍ 18നും അഞ്ചാം ഭാഗം 2028 ഡിസംബര്‍ 22നും തിയറ്ററിലെത്തിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

വിജയ് ദേവരക്കൊണ്ടയ്ക്ക് 35ാം പിറന്നാൾ; 'ടാക്സിവാല' സംവിധായകനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ച് താരം

പൊടിയും ചൂടും; വേനൽക്കാലം ആസ്ത്മ ബാധിതർക്ക് അത്ര നല്ല കാലമല്ല, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടിയും സ്ത്രീയും മരിച്ചു, നാലുപേര്‍ക്ക് ഗുരുതര പരിക്ക്

കോഴ വാങ്ങിയത് മുന്‍ ബിഷപ്പ് ധര്‍മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും; നടന്നത് കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍; കുറ്റപത്രം