ചലച്ചിത്രം

'ഇതാണ് സ്വര്‍ഗ്ഗം', ആസ്വദിച്ച് പിസ അകത്താക്കി പ്രിയങ്ക ചോപ്ര; പശ്ചാത്തലത്തിൽ നിക്കിന്റെ പാട്ടും 

സമകാലിക മലയാളം ഡെസ്ക്

'ദി വൈറ്റ് ടൈഗര്‍' ഓസ്‌കര്‍ നോമിനേഷനില്‍ ഉള്‍പ്പെട്ടതും തന്റെ ജീവചരിത്ര പുസ്തകം പുറത്തിറങ്ങിയതും ഒക്കെയായി ആഘോഷിക്കാന്‍ പ്രിയങ്ക ചോപ്രയ്ക്ക് നിറയെ വിശേഷങ്ങളാണ്. അടുത്തിടെ ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ രുചികള്‍ വിളമ്പുന്ന ഒരു ഭക്ഷണ ശാല ആരംഭിച്ച് പുതിയ ബിസിനസിനും നടി തുടക്കമിട്ടിരുന്നു. ഇപ്പോഴിതാ ആസ്വദിച്ച് പിസ കഴിക്കുന്ന നടിയുടെ വിഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

'ഇത് സ്വര്‍ഗ്ഗമാണ്' എന്ന് കുറിച്ചാണ് പ്രിയങ്ക വിഡിയോ പങ്കുവച്ചത്. ഒരു കഷ്ണ പിസ എടുത്ത് അത് ആസ്വദിച്ച് വായിലേക്കിടുന്നതും വിഡിയോയിലുണ്ട്. ചീസും തുളസി ഇലകളും നിറഞ്ഞ പെപ്പറോണി പിസയാണ് പ്രിയങ്ക കഴിച്ചത്. 

പ്രിയങ്കയുടെ ഭര്‍ത്താവും ഗായകനുമായ നിക്കിന്റെ പുതിയ ഗാനം 'ദിസ് ഈസ് ഹെവന്‍' ആണ് വിഡിയോയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കാന്‍ കഴിയുന്നത്. ഇതുതന്നെയാണ് ക്യാപ്ഷനായി നടി തിരഞ്ഞെടുത്തതു. ഇതേ പാട്ടില്‍ ചീസ് ബര്‍ഗര്‍ കഴിക്കുന്ന ഒരു വിഡിയോ നിക്കും പങ്കുവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍

ഹക്കുന മറ്റാറ്റ

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ