ചലച്ചിത്രം

'ഒന്നിച്ചുള്ള ഞങ്ങളുടെ ആദ്യ ചിത്രം'; കുഞ്ഞിനൊപ്പമുള്ള സുന്ദരനിമിഷം പങ്കുവച്ച് പേളി 

സമകാലിക മലയാളം ഡെസ്ക്

കള്‍ പിറന്ന സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണി. ഇന്നലെ രാത്രിയാണ് പേളിക്കും നടന്‍ ശ്രീനിഷ് അരവിന്ദിനും കുഞ്ഞ് പിറന്നത്. ജീവിതത്തിലേക്ക് കുഞ്ഞു മാലാഖ എത്തിയ സന്തോഷവാര്‍ത്ത ശ്രീനിഷ് രാത്രിതന്നെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഒന്നിച്ചുള്ള ആദ്യ ചിത്രം പങ്കുവച്ചിരിക്കുകയാണ് പേളി. 

'പെണ്‍കുഞ്ഞാണ്... ഈ സുന്ദരനിമിഷം നിങ്ങളെല്ലാവരുമായി പങ്കുവയ്ക്കണം എന്ന് തോന്നി. ഒന്നിച്ചുള്ള ഞങ്ങളുടെ ആദ്യത്തെ ചിത്രം. ഞങ്ങള്‍ രണ്ടുപേരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. അച്ഛന്‍ ശ്രീനിഷ് കുറച്ച് ക്ഷീണിച്ച് ഉറക്കച്ചടവില്‍ ഇരിക്കുകയാണ്. കുഞ്ഞിന്റെ ഫോട്ടോ ഇടണ്ടെന്ന് എല്ലാവരും എന്നോട് പറഞ്ഞു, പക്ഷെ എന്റെ കുടുംബമായ നിങ്ങളെല്ലാവരുമായി ഈ ചിത്രം പങ്കുവയ്ക്കുന്നതില്‍ കുഴപ്പമില്ലെന്ന് എനിക്ക് തോന്നി. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം', പേളി കുറിച്ചു. 

'ദൈവം അയച്ച സമ്മാനത്തെക്കുറിച്ച് വളരെ സന്തോഷത്തോടെ നിങ്ങളോട് പങ്കുവയ്ക്കുന്നു. പെണ്‍കുഞ്ഞാണ്. എന്റെ വലിയ വാവയും കുഞ്ഞു വാവയും സുഖമായിരിക്കുന്നു. പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി.' നേരത്തെ മകള്‍ പിറന്ന വാര്‍ത്ത ശ്രീനിഷ് പങ്കുവച്ചതിങ്ങനെ. നിരവധി താരങ്ങളും ആരാധകരും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് എത്തിക്കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം