ചലച്ചിത്രം

'വിശ്വസിക്കാൻ പറ്റാത്ത പല സംഭവങ്ങളുണ്ടായി, എല്ലാവരും ഭയന്നു'; ഷൂട്ടിനിടെയുണ്ടായ പ്രേതശല്യത്തെക്കുറിച്ച് മഞ്ജു വാര്യർ

സമകാലിക മലയാളം ഡെസ്ക്

മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ഹൊറർ ചിത്രം ചതുർമുഖം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വിശ്വസിക്കാൻ പറ്റാത്ത പല സംഭവങ്ങളുമുണ്ടായി എന്നാണ് താരം പറയുന്നത്. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി നടന്ന വാർത്താസമ്മേളനത്തിനിടെയാണ് പ്രേതശല്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. 

‘ചതുർമുഖത്തിന്റെ ലൊക്കേഷനിൽ വിശ്വസിക്കാൻ പറ്റാത്ത പല സംഭവങ്ങളും നടന്നു. ആദ്യം അത്ര കാര്യമാക്കിയില്ല. പിന്നീടാണ് സംസാരമുണ്ടായത്. ഹൊറർ സിനിമയായതു കൊണ്ടാണ് ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടാവുന്നതെന്ന്. അതോടെ ലൊക്കേഷനിൽ എല്ലാവരിലും ഭയം വർധിച്ചു തുടങ്ങി. ഒരിക്കൽ എന്റെ മൊബൈലും നിലച്ചു. കാരണമറിയാതെ ഭയന്നു. എല്ലാവരും അതോടെ ഉറപ്പിച്ചു. ഹൊറർ സിനിമയായതു കൊണ്ടാണെന്ന് . ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആ സംഭവം തുടരുകയാണ്.’ മഞ്ജു പറഞ്ഞു. 

ഒരു പെയിന്റിങിന്റെ ഷോട്ട് എടുക്കുന്ന സീൻ ഉണ്ടായിരുന്നു. ഷോട്ട് എടുക്കുന്ന സമയത്ത് ആ പെയിന്റിങ് നിലത്തേയ്ക്ക് പതിച്ചു. ഷൂട്ടിനിടെ എന്റെ മൊബൈൽ മാത്രമല്ല മറ്റുള്ളവരുടെ ഫോണുകൾക്കും ഇതുപോലെ തന്നെ സംഭവിച്ചിരുന്നുവെന്നും താരം പറയുന്നു. കൂടാതെ വാർത്താസമ്മേളനത്തിന് ഇടയിലും പല സംഭവങ്ങളുമുണ്ടായെന്നും താരം കൂട്ടിച്ചേർത്തു. 

സ്റ്റൈലിഷായാണ് താരം വാർത്തസമ്മേളനത്തിന് എത്തിയത്. വെള്ള ഷർട്ടും ബ്ലാക്ക് സ്കർട്ടിലും അതിസുന്ദരിയായിരുന്നു മഞ്ജു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

രഞ്ജിത്ത് കമല ശങ്കർ, സലില്‍.വി എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമാണ് ചതുർമുഖം. മഞ്ജു വാര്യർക്കൊപ്പം സണ്ണി വെയിൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്.  നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവൻ പ്രജോദ് എന്നിവർക്കൊപ്പം ശക്തമായ വൻ താരനിര ചതുർ മുഖത്തിൽ ഉൾപ്പെടുന്നു. ഫോൺ പ്രധാന കഥാപാത്രമാകുന്ന ഈ ടെക്നോ ഹൊറർ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം നിർവ്വഹിക്കുന്നു. ചിത്രസംയോജകൻ മനോജാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ