ചലച്ചിത്രം

വിവാഹചെലവ് വെറും 150 രൂപ; പണം മുഴുവൻ കോവിഡ് രോ​ഗികൾക്ക് സംഭാവന നൽകി താരദമ്പതികൾ 

സമകാലിക മലയാളം ഡെസ്ക്

രാജ്യം മുഴുവൻ കോവിഡ് ഭീതിയിലായിരിക്കെ തന്റെ വിവാഹത്തിന് മാറ്റിവച്ച പണം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി മാതൃകായി നടന്‍ വിരാഫ് പട്ടേല്‍. വിവാഹചടങ്ങുകൾക്കായി മാറ്റി വച്ചിരുന്ന തുക മുഴുവന്‍ അദ്ദേഹം കോവിഡ് രോഗികള്‍ക്ക് സംഭാവന ചെയ്തു. രജിസ്റ്റര്‍ ഓഫീസില്‍ വിവാഹിതരാകാൻ തീരുമാനിച്ച ഇവർക്ക് ആകെ ചെലവായത് 150 രൂപ മാത്രമാണ്. 

മെയ് ആറിനാണ് നടന്റെയും നടി സലോനി ഖന്നയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹചടങ്ങുകളില്‍ അല്ല ജീവിതത്തിനാണ് പ്രസക്തിയെന്നും ആഡംബരമായി വിവാഹം നടത്താന്‍ തനിക്ക് നേരത്തേയും പദ്ധതിയുണ്ടായിരുന്നില്ലെന്നും നടൻ പറഞ്ഞു. പക്ഷേ കോവിഡ് രൂക്ഷമായതോടെ ചെറിയ ആള്‍ക്കൂട്ടം പോലും ആഡംബരമായി തോന്നിയെന്നാണ് വിരാഫ് പറയുന്നത്. 

വിവാഹം രജിസ്റ്റർ ഓഫീസിൽ നടത്താമെന്ന നടന്റെ തീരുമാനത്തില്‍ ഇരു വീട്ടുകാർക്കും ആദ്യം എതിർപ്പായിരുന്നെങ്കിലും പിന്നീട് ഇവരെ കാര്യം പറഞ്ഞു മനസ്സിലാക്കി. ആളുകള്‍ മരിച്ചു വീഴുന്ന അവസരത്തില്‍ ആഘോഷങ്ങള്‍ക്ക് പ്രസക്തിയില്ല. മാത്രവുമല്ല അങ്ങനെ ചെയ്യുന്നത് മനഃസാക്ഷിയ്ക്ക് നിരക്കാത്ത പ്രവൃത്തിയാണ്, വിരാഫ് പട്ടേല്‍ പറയുന്നു.  സമൂഹത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുറച്ചാളുകള്‍ക്കെങ്കിലും താൻ നൽകിയ തുക ഉപയോഗപ്പെടുമെന്ന് വിചാരിക്കുന്നെന്നും നടൻ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം