ചലച്ചിത്രം

'എന്തുകൊണ്ട് ഗൗരിയമ്മയ്ക്കൊപ്പം?'- ഞാൻ അച്ഛനോട് ചോദിച്ചു; വിപ്ലവ വനിതയെ അനുസ്മരിച്ച് നടി നിഖില വിമൽ 

സമകാലിക മലയാളം ഡെസ്ക്

വിപ്ലവ നക്ഷത്രം കെആർ ​ഗൗരിയമ്മ വിട പറയുമ്പോൾ കേരളത്തിലെ പ്രൗഢമായ ഒരു രാഷ്ട്രീയ അധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. പ്രിയ നേതാവിനെ നിരവധി പേരാണ് അനുസ്മരിക്കുന്നത്.

ഇപ്പോഴിതാ ശ്രദ്ധേയമായൊരു ഓർമ പങ്കിട്ട് എത്തിയിരിക്കുകയാണ് നടി നിഖില വിമൽ. തന്റെ അച്ഛൻ എംആർ പവിത്രനും ഗൗരിയമ്മയും തമ്മിലുണ്ടായിരുന്ന ആശയപരമായ അടുപ്പത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമുള്ള ഓർമ പങ്കുവയ്ക്കുകയാണ് നടി നിഖില വിമൽ. ഇൻസ്റ്റ​ഗ്രാമിലിട്ട കുറിപ്പിലാണ് നിഖില ഇതിഹാസ വ്യക്തിത്വത്തെ അനുസ്മരിച്ചത്. 

ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്

ഇടതുപക്ഷനേതാക്കളിൽ എം. വി. രാഘവനുമായും കെ. ആർ. ഗൗരിയമ്മയുമായും അടുത്തബന്ധമായിരുന്നു എൻ്റെ അച്ഛൻ എം. ആർ. പവിത്രന്. ആദ്യം എം. വി. ആറും പിന്നീട് കെ. ആർ. ഗൗരിയമ്മയും സി.പി.ഐ.(എം) ൽ നിന്നും പുറത്താക്കപ്പെടുന്ന കാലഘട്ടത്തിലാണ് അച്ഛൻ സജീവ നക്സലൈറ്റ് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങുന്നതും. സ്വന്തം പാർട്ടികളിലേക്ക് രണ്ടുപേരും അച്ഛനെ ക്ഷണിച്ചു. അച്ഛൻ തിരഞ്ഞെടുത്തത് ഗൗരിയമ്മയുടെ ജെ.എസ്.എസ്. ആണ്. അച്ഛൻ്റെ തീവ്രസ്വഭാവവുമായി കുറെക്കൂടി ചേർച്ച എം. വി. രാഘവനായതിനാൽ എന്തുകൊണ്ട് ഗൗരിയമ്മയ്ക്കൊപ്പം എന്ന് പിന്നീട് ഞാൻ അച്ഛനോട് ചോദിച്ചു. "അവർ വല്ലാതെ നീതി അർഹിക്കുന്നു," എന്നായിരുന്നു അതിന് അച്ഛൻ്റെ മറുപടി. എം.വി.ആറും അച്ഛനും ഓർമ്മയായി; ഇപ്പോൾ ഗൗരിയമ്മയും.

എഴുത്ത് അഖില വിമൽ❤

കേരളത്തിന്റെ വിപ്ലവ വനിതയ്ക്ക് , കെ ആർ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ . 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സര്‍വീസ് വയറില്‍ ചോര്‍ച്ച, മരച്ചില്ല വഴി തകരഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചിരിക്കാം; കുറ്റിക്കാട്ടൂര്‍ അപകടത്തില്‍ കെഎസ്ഇബി

ലണ്ടനില്‍ എക്‌സല്‍ ബുള്ളി നായകളുടെ ആക്രമണം; അമ്പതുകാരി മരിച്ചു

മുന്നറിയിപ്പില്‍ മാറ്റം, റെഡ് അലര്‍ട്ട് പിന്‍വലിച്ചു, എട്ട് ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് ജാഗ്രത

'എൽസിയു'വിന്റെ തുടക്കം എങ്ങനെ ? വരുന്നു ലോകേഷിന്റെ ഹ്രസ്വ ചിത്രം പിള്ളൈയാർ സുഴി

ഇനി മറന്നുപോയാലും പേടിക്കണ്ട, വിന്‍ഡോസില്‍ സെര്‍ച്ചിനായി ഇനി എഐ ടൂള്‍; 'റീകോള്‍' അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്