ചലച്ചിത്രം

'എനിക്ക് നിങ്ങൾ തരേണ്ട പിറന്നാൾ സമ്മാനം', ആരാധകരോട് ജൂനിയർ എൻടിആർ, വൈറലായി ഭീമിന്റെ പോസ്റ്റർ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലേയും ബോളിവുഡിലേയും വമ്പൻ താരനിരയെ അണിനിരത്തി രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർആർആർ. ജൂനിയർ എൻടിആറും രാം ചരണുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. ചരിത്രവും ഫാന്റസിയും ചേർത്തുകൊണ്ടാണ് ചിത്രം. ഇപ്പോൾ തന്റെ പിറന്നാൾ ദിനത്തിൽ ആർആർആറിലെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ പിറന്നാൾ ആഘോഷമാക്കരുതെന്നും നിയന്ത്രണങ്ങൾ പാലിച്ച് വീട്ടിലിരിക്കണമെന്നും താരം ആരാധകരോട് അപേക്ഷിച്ചിരുന്നു. 

‘ഈ വെല്ലുവിളികള്‍ നിറഞ്ഞ സമയത്ത് നിങ്ങള്‍ക്ക് എനിക്ക് നല്‍കാനാവുന്ന ഏറ്റവും മികച്ച സമ്മാനം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വീട്ടിലിരിക്കുക എന്നതാവും. കൊവിഡ് 19നെതിരെ നമ്മുടെ രാജ്യം യുദ്ധം ചെയ്യുകയാണ്. ആരോഗ്യരംഗവും കൊവിഡ് മുന്‍നിര പോരാളികളും കൊവിഡിനെതിരെ അക്ഷീണ പ്രയത്‌നം നടത്തുകയാണ്. നിസ്വാര്‍ത്ഥമായ സേവനമാണ് അവര്‍ കാഴ്ചവെക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി, ജീവിതമാര്‍ഗം നഷ്ടപ്പെട്ടു. ഇത് ആഘോഷിക്കാനുള്ള സമയമല്ല. മറ്റുള്ളവരോട് സഹാനൂഭൂതി കാണിക്കാനുള്ള സമയമാണ്,’ - താരം ട്വീറ്റ് ചെയ്തു. 

അതിന് പിന്നാലെയാണ് ആർആർആറിലെ തന്റെ പുതിയ പോസ്റ്ററുമായി താരം എത്തിയത്. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായാണ് കൊമാരു ഭീമിനെ താരം അവതരിപ്പിച്ചത്. കുന്തവുമായി നിൽക്കുന്ന എൻടിആറാണ് പോസ്റ്ററിൽ കാണുന്നത്. അല്ലൂരി സീതരാമ രാജു ആയിട്ടാണ് രാം ചരൺ എത്തുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. ഡി വി വി ധനയ്യ ആണ് ആർആർആർ നിര്‍മ്മിക്കുന്നത്. പത്ത് ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക. എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ കെ കെ സെന്തില്‍കുമാറാണ് ഛായാഗ്രാഹണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്