ചലച്ചിത്രം

ഈ പ്രശ്നമില്ലായിരുന്നെങ്കിൽ ഇപ്പോൾ നമ്മൾ എമ്പുരാൻ ഷൂട്ട് ചെയ്യുകയാവും, ലാലേട്ടന് ആശംസകളുമായി പൃഥ്വിരാജ്

സമകാലിക മലയാളം ഡെസ്ക്

ലയാളികളഉടെ പ്രിയതാരം മോഹൻലാലിന്റെ 61ാം പിറന്നാളാണ് ഇന്ന്. ഇതിനോടകം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. നടൻ പൃഥ്വിരാജാണ് കൂട്ടത്തിൽ ഏറ്റവും ആദ്യം ആശംസ അറിയിച്ചത്. ഇരുവരും ഒന്നിച്ച ലൂസിഫറിലെ ആദ്യ ദിവസത്തെ ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്. മഹാമാരിയില്ലായിരുന്നെങ്കിൽ ഇപ്പോൾ എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുമായിരുന്നെന്നും പൃഥ്വി വ്യക്തമാക്കി. 

'ഇത് ലൂസിഫറിന്റെ ആദ്യ ദിനത്തിൽ നിന്നുമാണ്. മഹാമാരി ഇല്ലായിരുന്നെങ്കിൽ നമ്മൾ ഇപ്പോൾ എമ്പുരാൻ ഷൂട്ട് ചെയ്യുകയാവും. എത്രയും വേഗം അതിന് സാധിക്കട്ടെ. ഹാപ്പി ബർത്ത്ഡേ സ്റ്റീഫൻ, ഹാപ്പി ബർത്ത്ഡേ അബ്രാം,ഹാപ്പി ബർത്ത്ഡേ ലാലേട്ടാ' എന്നാണ് പൃഥ്വി കുറിച്ചു. 

സൂപ്പർഹിറ്റായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗമാണ് എമ്പുരാൻ. അബ്രഹാം ഖുറേഷിയിൽ നിന്നാണ് രണ്ടാമത്തെ ഭാ​ഗം ആരംഭിക്കുന്നത്. മുരളി ​ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് നിർമാതാവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്