ചലച്ചിത്രം

'സേവ് ദി ഡേറ്റ്', കുഞ്ചാക്കോ ബോബന്റെ ഭീമന്റെ വഴി റിലീസ് പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഭീമന്റെ വഴി റിലീസ് പ്രഖ്യാപിച്ചു. ഡിസംബർ മൂന്നിന് തിയറ്ററുകളിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ തന്നെയാണ് റിലീസ് ഡേറ്റ് പങ്കുവച്ചത്. തമാശ സിനിമയുടെ സംവിധായകൻ അഷ്റഫ് ഹംസ ഒരുക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്  ജോസും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

തമാശയുടെ സംവിധായകൻ

സേവ് ദി ഡേറ്റ് എന്ന അടിക്കുറിപ്പിലാണ് ചിത്രത്തിന്റെ റിലീസ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. വിൻസി അലോഷ്യസാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത്. വമ്പൻ മേക്കോവറിലാണ് വിൻസി എത്തുന്നത്. ചിന്നു ചാന്ദ്നിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

തിരക്കഥ ചെമ്പൻ വിനോദ്

ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചെമ്പൻ വിനോദ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. അങ്കമാലി ഡയറിസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നടൻ ചെമ്പൻ വിനോദ് തിരക്കഥയൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഭീമന്റെ വഴിയ്ക്കുണ്ട്. ഗിരീഷ് ഗംഗാധരനാണ് ഛായഗ്രാഹകൻ. മുഹ്‌സിൻ പെരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് ഈണം നൽകുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു