ചലച്ചിത്രം

'വാപ്പച്ചിയുടെ ഫോൺ അടിച്ചുമാറ്റി പോസ്റ്റിട്ടത് ഞാനാണ്, ആ ട്രോൾ സത്യം'; ദുൽഖർ സൽമാൻ

സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാന്റെ സിനിമകളുടെ പ്രമോഷനുകളിൽ നിന്ന് മമ്മൂട്ടി മാറി നിൽക്കു‌കയാണ് പതിവ്. എന്നാൽ പുതിയ ചിത്രം കുറുപ്പിന്റെ കാര്യത്തിൽ മമ്മൂട്ടി ഇതെല്ലാം തെറ്റിച്ചു. കുറുപ്പിന്റെ ട്രെയിലർ പുറത്തുവിട്ടതു തന്നെ മമ്മൂട്ടിയുടെ പ്രൊഫൈലിൽ നിന്നാണ്. അതിനു പിന്നാലെ ട്രോളന്മാരും രം​ഗത്തെത്തിയിരുന്നു. മമ്മൂക്ക അറിയാതെ ​ദുൽഖർ തന്നെയാണ് ട്രെയിലർ പങ്കുവച്ചത് എന്നായിരുന്നു ട്രോളന്മാരുടെ കണ്ടുപിടുത്തം. ഇപ്പോൾ ട്രോളിനെക്കുറിച്ചുള്ള ദുൽഖറിന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. 

ട്രോളിൽ പറഞ്ഞിരിക്കുന്നത് സത്യമാണെന്നാണ് താരം പറയുന്നത്. വാപ്പച്ചിയുടെ ഫോൺ എടുത്ത് പോസ്റ്റ് ഇട്ടത് താൻ തന്നെയാണെന്നാണ് ദുൽഖർ വ്യക്തമാക്കിയത്. കുറുപ്പ് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് ദുൽഖറിന്റെ വെളിപ്പെടുത്തൽ.

‘ഫോൺ എടുക്കുവാണേ’ എന്ന് വാപ്പിച്ചിയോട് പറഞ്ഞു

‘ട്രോളുകളെല്ലാം ഞാൻ കണ്ടിരുന്നു. മമ്മൂക്ക അറിയാതെ ഞാൻ തന്നെ ഫോൺ അടിച്ചുമാറ്റി ചെയ്തതാണെന്നായിരുന്നു ട്രോൾ. സാധാരണ എന്റെ സിനിമകൾ പ്രമോട്ട് ചെയ്യാൻ ആരോടും പറയാറില്ല. സ്വയം ചെയ്യുകയാണ് പതിവ്. പക്ഷേ ഇതൊരു വലിയ സിനിമയാണ്. കോവിഡ് നിയന്ത്രണങ്ങളിൽ തിയറ്ററിൽ റിലീസിനെത്തുന്ന ബിഗ് ബജറ്റ് ചിത്രം. അതുകൊണ്ടുതന്നെ കൂടെയുള്ള എല്ലാ ആളുകളോടും ട്രെയിലർ ഷെയർ ചെയ്യാൻ പറഞ്ഞിരുന്നു. വാപ്പച്ചിയോടും പറഞ്ഞു. ‘പ്ലീസ് ഈ പടമെങ്കിലും എനിക്കു വേണ്ടി.’ അങ്ങനെ ‘ഫോൺ എടുക്കുവാണേ’ എന്നു പറഞ്ഞ് ഞാൻ തന്നെയാണ് ഷെയർ ചെയ്തത്. ട്രോളന്മാര്‍ പറഞ്ഞത് സത്യമായിരുന്നു.’- ദുൽഖർ പറഞ്ഞു. 

വലിയ സിനിമകള്‍ തിയേറ്ററില്‍ തന്നെ കാണണം

നഷ്ടം സഹിച്ചാണെങ്കിലും കുറുപ്പ് തിയേറ്ററില്‍ എത്തിക്കും. വലിയ സിനിമകള്‍ തിയേറ്ററില്‍ തന്നെ കാണണം. ഒടിടിക്കു വേണ്ടി വേറെ തരം സിനിമകള്‍ ഉണ്ടാകും. നിലവിലെ സാഹചര്യത്തിലെ വെല്ലുവിളികള്‍ ഏറ്റെടുത്താണ് കുറുപ്പ് തിയേറ്ററില്‍ എത്തിക്കുന്നതെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. കോവിഡിന് ശേഷം തുറക്കുന്ന തിയറ്ററുകളിൽ എത്തുന്ന ആദ്യ സൂപ്പർതാര മലയാള ചിത്രമാണ് കുറുപ്പ്. അതിനാൽ വമ്പ‍ൻ പ്രമോഷനാണ് ചിത്രത്തിനുവേണ്ടി നടക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'