ചലച്ചിത്രം

200 തിയറ്ററുകളോളം ഉണ്ട്, മരക്കാർ പ്രദർശിപ്പിക്കാൻ തയ്യാറെന്ന് ലിബർട്ടി ബഷീർ; അടഞ്ഞ അധ്യയമെന്ന് ഫിയോക് പ്രസിഡന്റ് 

സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം പ്രദർശിപ്പിക്കാൻ തയ്യാറാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ. തിയേറ്റർ ഉടമസ്ഥരുടെ സംഘടനയായ ഫിയോകിന്റെ എതിർപ്പ് മറികടന്നാണ് ലിബർട്ടി ബഷീർ രം​ഗത്തെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് പ്രിയദർശനോടും ആന്റണി പെരുമ്പാവൂരിനോടും സംസാരിക്കുമെന്നും പ്രദർശനം സംബന്ധിച്ച് കരാറുണ്ടാക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

''ഫിയോകിന്റെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന നിലപാടിലാണ് അവർ. കേരളത്തിൽ 200 തിയറ്ററുകളോളം ഞങ്ങളുടെ സംഘടനയുടെ കീഴിൽ വരുന്നുണ്ട്. പ്രിയദർശനോടും ആന്റണി പെരുമ്പാവൂരിനോടും ഇത് സംബന്ധിച്ച് സംസാരിക്കും, ലിബർട്ടി ബഷീർ പറഞ്ഞു. 

അതേസമയം മരക്കാർ ചിത്രം തങ്ങളെ സംബന്ധിച്ച് അടഞ്ഞ അധ്യയമാണെന്നാണ് ഫിയോക് പ്രസിഡന്റ് വിജയകുമാർ പ്രതികരിച്ചത്. മരക്കാർ എന്ന ചിത്രം തിയറ്ററിൽ പ്രദർശിപ്പിക്കുന്നതിന് തങ്ങൾ എതിരല്ലെന്നും എന്നാൽ ഫിയോക് അംഗങ്ങളുടെ തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്നും വിജയകുമാർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്