ചലച്ചിത്രം

പ്രസവം കഴിഞ്ഞിട്ട് 100 ദിവസമായി, പക്ഷേ കുഞ്ഞിനെ എനിക്കു കിട്ടിയത് ഒരാഴ്ച മുൻപ്; തകർന്നുപോയി: വിഡിയോ

സമകാലിക മലയാളം ഡെസ്ക്

​ഗർഭകാലത്തു നേരിട്ട പ്രതിസന്ധികളെക്കുറിച്ച് പറഞ്ഞ് സീരിയൽ താരം ഡിംപിൾ റോസ്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഒരിക്കലും ചിന്തിക്കാത്ത അവസ്ഥയിലൂടെയാണ് താൻ കടന്നു പോയത് എന്നാണ് ഡിംപൽ പറയുന്നത്. അഞ്ചര മാസം ​ഗർഭിണിയായിരിക്കുന്ന സമയത്താണ് താരം അവസാനമായി വിഡിയോ ചെയ്യുന്നത്. നാലു മാസം മാറി നിന്നതിനു പിന്നാലെ കാരണം വ്യക്തമാക്കിക്കൊണ്ടുള്ളതായിരുന്നു വിഡിയോ. 

പ്രസവം കഴിഞ്ഞിട്ട് ഇന്നത്തേക്ക് 100 ദിവസമായെന്നും എന്നാൽ ഒരാഴ്ച മുൻപാണ് കുഞ്ഞിനെ കയ്യിലേക്ക് കിട്ടിയതെന്നുമാണ് താരം പറയുന്നത്. തന്റെ പ്രസവകാലം അത്ര സുഖകരമായിരുന്നില്ലെന്നും തകർന്ന അവസ്ഥയിലായിരുന്നെന്നും ഡിംപൽ പറയുന്നു. ഞാന്‍ നിങ്ങളുടെ മുമ്പില്‍നിന്നു മാഞ്ഞുപോയിട്ട് നാലു മാസമായി. ഇത്ര വലിയ ഇടവേള വരുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. ഗർഭിണി ആണെന്ന് അറിയിച്ചുള്ള വിഡിയോയിൽ, ഇനിയങ്ങോട്ടുളള എന്റെ എല്ലാ കാര്യവും നിങ്ങളെ അറിയിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. അങ്ങനെ ചെയ്യണമെന്നു ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷേ നമ്മൾ വിചാരിക്കുന്നതായിരിക്കില്ല ജീവിതത്തിൽ നടക്കുക. ദൈവത്തിന്റെ പദ്ധതി വ്യത്യസ്തമായിരിക്കും. എന്റെ ജീവിതത്തിൽ നടന്നത് അങ്ങനെ ഒരു സംഭവമാണ്.- വിഡിയോയിൽ താരം പറഞ്ഞു. 

നമുക്ക് ഗർഭത്തിന്റെ നിറമുള്ള വശങ്ങൾ മാത്രമേ അറിയൂ. എന്റെ കാര്യത്തിൽ പ്രസവവും അതിനുശേഷമുള്ള കാര്യങ്ങളും അങ്ങനെ ആയിരുന്നില്ല. അതുകൊണ്ടാണ് ഇത്രയും നാള്‍ വിഡിയോ ചെയ്യാതിരുന്നത്. വിഡിയോ അപ്‌ലോഡ് ചെയ്യാൻ പോയിട്ട്, ഒരാളോടു സംസാരിക്കാൻ പോലും സാധിക്കുന്ന അവസ്ഥയിൽ ആയിരുന്നില്ല. ഞാൻ അത്രയും തകർന്നു പോയിരുന്നു. നിങ്ങള്‍ക്കൊന്നും ചിന്തിക്കാൻ പോലും സാധിക്കാത്ത രൂപത്തിലായിരുന്നു. കുഞ്ഞിനെ എന്റെ കയ്യിൽ കിട്ടിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ. എന്റെ കുഞ്ഞ് ചിരിക്കുന്നതു കണ്ടപ്പോഴാണ് അതിനു മുമ്പുള്ള ദിവസങ്ങളിൽ അനുഭവിച്ച വേദന കുറഞ്ഞത്. - ഡിംപൽ കൂട്ടിച്ചേർത്തു. താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും അതിനെ തരണം ചെയ്ത വഴികളെക്കുറിച്ചുമെല്ലാം വിശദമായി പറയാമെന്നും താരം പറയുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'