ചലച്ചിത്രം

'അഞ്ച് ലക്ഷത്തിന്റെ ക്ലാസാണ്, നിനക്ക് ഫ്രീയായി തരുകയാണ്'; നെടുമുടിയുടെ ഓർമയിൽ മിയ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ അതുല്യ പ്രതിഭ നെടുമുടി വേണുവിന്റെ അപ്രതീക്ഷിത വിയോ​ഗം തീർത്ത ആഘാതത്തിലാണ് സിനിമാ ലോകം. ഇപ്പോൾ നെടുമുടി വേണുവുമായുള്ള ഓർമകൾ പങ്കുവച്ചുകൊണ്ടുള്ള നടി മിയയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്റെ അഭിനയ ജീവിതത്തിലെ ആദ്യ അച്ഛൻ കഥാപാത്രമായി വന്നത് മഹാനായ ഈ കലാകാരനായിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. അഭിനയിക്കാൻ ധൈര്യം പകരുകയും നിർദേശങ്ങൾ നൽകുകയും ചെയ്തെന്നും മിയ പറയുന്നു. 

മിയയുടെ കുറിപ്പ് വായിക്കാം

എന്റെ അഭിനയ ജീവിതത്തിലെ ആദ്യ അച്ഛൻ കഥാപാത്രം ആയി വന്നത് ഈ മഹാനായ കലാകാരൻ ആണ്. ഞാൻ ഒരുപാട് അഭിമാനത്തോടെ എല്ലാവരോടും പറയുമായിരുന്നു ഞാനാണ് മകളായി അഭിനയിക്കുന്നത് എന്ന്. ഒരിക്കൽ ഒപ്പം അഭിനയിക്കുന്ന ഒരു സീനിൽ എനിക്ക് ദേഷ്യം അഭിനയിക്കാൻ സാധിച്ചില്ല. ഞാൻ എങ്ങനെ അദ്ദേഹത്തെ വഴക്ക് പറയും എന്ന് ആയിരുന്നു എന്റെ ചിന്ത. അത് മനസിലാക്കി അദ്ദേഹം എനിക്ക് ധൈര്യം തന്നു ദേഷ്യം അഭിനയിപ്പിച്ചു.

മറ്റൊരു സീനിൽ എന്നോട് ചോദിച്ചു. "നീ എന്താ ഡയലോഗ് പറയുന്ന സമയം കൈകൾ ഉപയോഗിക്കാത്തത്.." എന്നിട്ട് എന്റെ ഡയലോഗ് വേണു സാർ അഭിനയിച്ചു കാണിച്ചു. എന്നിട്ട് തമാശ ആയി പറഞ്ഞു."5 ലക്ഷം രൂപയുടെ ക്ളാസ് ആണ് ഇത് ഒക്കെ.. നിനക്ക് ഫ്രീ ആയി തരുകയാണ്.. ഓർമ വേണം." ഒരിക്കലും മറക്കാൻ കഴിയാത്ത മറ്റ് ചില ഓർമ്മകൾ ഉണ്ടായത് പാവാട സിനിമ ഷൂട്ടിങിൽ ആണ്. ഞാൻ പരീക്ഷയ്ക്ക് തോറ്റു എന്ന് പറഞ്ഞു പറ്റിച്ചു.. ഞാൻ അത് വിശ്വസിക്കുകയും ചെയ്തു.. അങ്ങനെ പല പല ഓർമകൾ.. നന്ദി.. ഞങ്ങൾക്ക് ഒരു മാർഗദീപമായി നിന്നതിന്.. വിട..'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്