ചലച്ചിത്രം

'അന്നു ഇന്നും അ‌രവിന്ദ് സ്വാമിയുടെ ഭാര്യ മധുബാല, യഥാർത്ഥ ഭാര്യ പോലും ഇത്രനാൾ കൂടെക്കാണില്ല'

സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് തെന്നിന്ത്യയിലെ ഏറ്റവും ആരാധകരുള്ള താരജോഡികളായിരുന്നു അരവിന്ദ് സ്വാമിയും മധുബാലയും. മണിരത്നത്തിന്റെ റോജയാണ് ഇരുവരുടേയും പ്രേക്ഷകപ്രീതി ഉയർത്തിയ ചിത്രം. വർഷങ്ങൾക്കിപ്പുറം വീണ്ടും ഇരുവരും ഒന്നിച്ചിരിക്കുകയാണ് തലൈവിയിലൂടെ അരവിന്ദ് സ്വാമി അവതരിപ്പിച്ച എംജിആറിന്റെ ഭാര്യയായാണ് മധൂ എത്തിയത്. ചിത്രം മികച്ച വിജയമായതിന് പിന്നാലെ കപിൽ ശർമ അവതാരകനായി എത്തുന്ന ഷോയിൽ മധൂ അതിഥിയായി എത്തി. സൂപ്പർഹിറ്റ് താരജോഡിയെക്കുറിച്ചുള്ള കപിൽ ശർമയുടെ രസകരമായ പരാമർശമാണ് ആരാധക ശ്രദ്ധ നേടുന്നത്. 

റോജയിലും തലൈവിയിലും അരവിന്ദ് സ്വാമിയുടെ ഭാര്യയാണ് മധുവെന്നും യഥാർത്ഥ ഭാര്യ പോലും ഇത്രനാൾ കൂടെകാണില്ലല്ലോ എന്നാണ് കപിൽ ശർമ പറഞ്ഞത്. ഷോയുടെ പ്രമോ വിഡിയോ ആണ് പുറത്തുവിട്ടത്. ഞാൻ റോജ കണ്ടപ്പോൾ അരവിന്ദ് സ്വാമിയായിരുന്നു നിങ്ങളുടെ ഭർത്താവ്, ഇപ്പോൾ തലൈവി കണ്ടപ്പോഴും അദ്ദേഹം തന്നെയായിരുന്നു ഭർത്താവ്. നിങ്ങൾ നിന്നതുപോലെ യഥാർത്ഥ ഭാര്യപോലും ഇത്രകാലം നിൽക്കില്ല.- കപിൽ ശർമ മധു ഷായോട് പറഞ്ഞു. 

മണിരത്നത്തിന്റെ റോജയിലെ പ്രണയജോഡികൾ

മണിരത്നം സംവിധാനം ചെയ്ത റോജ 1992ലാണ് റിലീസായത്. തമിഴിൽ റിലീസായ ചിത്രം എല്ലാ ഭാഷകളിലും സൂപ്പർഹിറ്റായിരുന്നു. ഭീകരർ തട്ടിക്കൊണ്ടുപോയ തന്റെ ഭർത്താവിനെ കണ്ടുപിടിക്കാനുള്ള പെൺകുട്ടിയുടെ പോരാട്ടമാണ് ചിത്രം പറഞ്ഞത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറഞ്ഞ തലൈവിയി‌ലാണ് ഇരുവരും വീണ്ടും ഒന്നിച്ചത്. കങ്കണ റണൗത്താണ് ചിത്രത്തിൽ ജയലളിതയുടെ വേഷത്തിലെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ