ചലച്ചിത്രം

വാരിയംകുന്നന്‍ : പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറി 

സമകാലിക മലയാളം ഡെസ്ക്

ലബാര്‍ കലാപത്തെ അടിസ്ഥാനമാക്കി പ്രഖ്യാപിച്ച 'വാരിയംകുന്നന്‍' സിനിമയില്‍ നിന്ന് പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാന്‍ കാര്യമെന്നാണ് വിവരം. 

2020 ജൂണില്‍ സിനിമ പ്രഖ്യാപിച്ചത് മുതല്‍ വിവാദം ശക്തമായിരുന്നു. ഇരുവര്‍ക്കും എതിരെ കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്.ഹര്‍ഷദും റമീസും ചേര്‍ന്ന് രചന നിര്‍ഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദായിരുന്നു നിർവഹിക്കാനിരുന്നത്. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികമായ 2021ല്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് ആഷിഖും പൃഥ്വിയും ഫെയ്‌സ്ബുക്കിലൂടെ പ്രഖ്യാപിച്ചിരുന്നത്.

വാരിയംകുന്നനില്‍ നിന്ന് പിന്മാറിയതിന് പകരമായാണ് പൃഥ്വിരാജ് ആഷിക് അബുവിന്റെ തന്നെ നീല വെളിച്ചത്തിന് ഡേറ്റ് കൊടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്