ചലച്ചിത്രം

നിര്‍മ്മാതാവ് രാജ ചെറിയാന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : പ്രമുഖ സിനിമാ നിര്‍മ്മാതാവ് രാജ ചെറിയാന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. കുന്നംകുളം കിടങ്ങന്‍ ചിരിയാക്കുവിന്റെ മകനാണ് അഡ്വ. രാജ ചെറിയാന്‍. 

1982 ല്‍ മമ്മൂട്ടി, മോഹൻലാൽ, രതീഷ്, സറീന വഹാബ് തുടങ്ങിയവര്‍ അഭിനയിച്ച എന്തിനോ പൂക്കുന്ന പൂക്കള്‍, തീരെ പ്രതീക്ഷിക്കാതെ, കൈയെത്തും ദൂരത്ത്, ഒരു മുഖം പല മുഖം തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ്. 

തീരെ പ്രതീക്ഷിക്കാതെ, കൈയെത്തും ദൂരത്ത് തുടങ്ങിയ ചിത്രങ്ങളുടെ കഥയും രാജ ചെറിയാന്റേതായിരുന്നു. ദീര്‍ഘകാലം കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുപ്പുട്ടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി കൈസ്ഥാനിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്കാരം ഇന്ന് ( സെപ്റ്റംബർ ഒന്ന് - ബുധനാഴ്ച)  രാവിലെ പതിനൊന്ന്  മണിക്ക് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം