ചലച്ചിത്രം

അശ്വതിയുടെ രണ്ട് താമരമൊട്ടുകൾ, മകൾക്ക് പേരിട്ട് താരം; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഭിനേതാവായും അവതാരകയായും നിറഞ്ഞു നിൽക്കുന്ന താരമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് താരത്തിന് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഇപ്പോൾ മകൾക്ക് പേരിട്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. 

കമല ശ്രീകാന്ത് എന്നാണ് കുഞ്ഞിന് പേരിട്ടത്. ഭർത്താവിനും മകൾക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരം വിവരം പങ്കുവെച്ചത്. അശ്വതിയുടെ മൂത്ത മകളുടെ പേര് പത്മ എന്നാണ്. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങും നടത്തിയിരുന്നു. 

​ഗർഭിണിയായതുമുതലുള്ള ഓരോ നിമിഷവും വളരെ അധികരം ആഘോഷമാക്കുകയാണ് അശ്വതി. വളകാപ്പു ചടങ്ങെല്ലാം നല്ല രീതിയിലാണ് നടത്തിയത്. ഇതിന്റെ വിശേഷങ്ങളെല്ലാം തന്റെ യൂട്യൂബ് വിഡിയോയിലൂടെയാണ് താരം പങ്കുവയ്ക്കാറുള്ളത്. ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയ  കമലയെ സ്വീകരിക്കുന്ന പത്മയുടെ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം