ചലച്ചിത്രം

'ബീസ്റ്റി'ന് വിലക്ക്; വിജയ് ചിത്രം കുവൈറ്റിൽ നിരോധിച്ചു 

സമകാലിക മലയാളം ഡെസ്ക്

വിജയ് ചിത്രം 'ബീസ്റ്റി'ന് കുവൈറ്റിൽ വിലക്ക്. റിലീസിന് ഒരാഴ്ചമാത്രം ശേഷിക്കെയാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങൾ ചിത്രത്തിൽ കാണിക്കുന്നതിനാലാണ് വിലക്കെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണമില്ല. നേരത്തെ ദുൽഖർ സൽമാന്റെ കുറുപ്പ്, വിഷ്ണു വിശാലിന്റെ എഫ്‌ഐആർ തുടങ്ങിയ ചിത്രങ്ങൾക്ക് കുവൈറ്റിൽ നിരോധനമുണ്ടായിരുന്നു. 

വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. ഡോക്ടർ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന സിനിമയാണിത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്. ഷൈനിന്റെ കന്നി തമിഴ് ചിത്രമാണിത്. മാസ്റ്ററിന്റെ വൻ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ബീസ്റ്റിനുണ്ട്. റോക്ക് സ്റ്റാർ അനിരുദ്ധ് ആണ് ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. സൺ പിക്ചേഴ്സ് ആണ് നിർമ്മാണം. ഏപ്രില്‍ 13 ന് ചിത്രം റിലീസിനെത്തും.

ചെന്നൈയിലെ ഒരു മാൾ ടെററിസ്റ്റുകൾ ഹൈജാക്ക് ചെയ്തതിന് പിന്നാലെയുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 'വീരരാഗവൻ' എന്നാണ് വിജയിയുടെ കഥാപാത്രത്തിന്റെ പേര്. സർക്കാരും അധികൃതരും നിസഹായരായ സാഹചര്യത്തിൽ മാളിൽ അകപ്പെട്ടവർക്ക് രക്ഷകനായി എത്തുന്നത് വിജയ് ആണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി