ചലച്ചിത്രം

സബയുടെ കൈ പിടിച്ച് ഹൃത്വിക്, കാമുകനൊപ്പം സൂസന്നയും; വൈറലായി വിഡിയോ

സമകാലിക മലയാളം ഡെസ്ക്

രു കാലത്ത് ബോളിവു‍ഡിലെ ഇഷ്ട ദമ്പതികളായിരുന്നു ഹൃത്വിക് റോഷനും സൂസന്നെ ഖാനും. അതിനാൽ ഇരുവരുടേയും വേർപിരിയൽ ആരാധകരെ ഞെട്ടിച്ചിരുന്നു. വിവാഹമോചനത്തിനു ശേഷവും ഇവർ ഒന്നിക്കുമെന്ന് പ്രതീക്ഷിച്ചവരും നിരവധിയാണ്. എന്നാൽ വർഷങ്ങൾക്കിപ്പുറം ജീവിതത്തിലേക്ക് പുതിയ പങ്കാളികളെ കൂടെക്കൂട്ടിയിരിക്കുകയാണ് ഇവർ. തങ്ങളുടെ പ്രണയത്തിനൊപ്പം കൈകോർത്തു പോകുന്ന ഹൃത്വിക്കിന്റേയും സൂസന്നയുടേയും വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

​ഗായികയും നടിയുമായ സബ ആസാദുമായി ഹൃത്വിക് പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുവരേയും ഒന്നിച്ച് പലസ്ഥലത്ത് കണ്ടതോടെയാണ് ഇത്തരത്തിൽ റിപ്പോർട്ടുകൾ വരാൻ തുടങ്ങിയത്. ഹൃത്വിക്കിന്റെ കുടുംബത്തിനൊപ്പം സബയുടെ ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോൾ സബയുടെ കൈ പിടിച്ച് നടന്നുവരുന്ന ഹൃത്വിക്കിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. മുംബൈ വിമാനത്താവളത്തി‌ൽ നിന്നുള്ളതാണ് ചിത്രങ്ങൾ. പ്രണയബന്ധം പരസ്യമാക്കുന്നതിന്റെ ഭാ​ഗമാണ് ഇതെന്നാണ് വിലയിരുത്തൽ. 

നടൻ അര്‍സലാന്‍ ഗോണിയുമായി പ്രണയത്തിലാണ് സൂസന്നെ. അർസലാന്റെ കൈപിടിച്ച് വിമാനത്താവളത്തിൽ നിന്ന് നടന്നുവരുന്ന സൂസന്റെ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. അര്‍സലാന്‍ ഗോണിയുമായി തന്റെ പ്രണയം സൂസാനെ നേരത്തേ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇവരും ബന്ധം ഒഫീഷ്യലാക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. 

2000ൽ ആണ് ഹൃത്വിക് റോഷനും സൂസന്നെ ഖാനും വിവാഹിതരാവുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാൽ 2014ൽ പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഇവർ വേർപിരിയുകയായിരുന്നു. വിവാഹമോചനത്തിനു ശേഷവും ഇവർ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ