ചലച്ചിത്രം

അപ്പാര്‍ട്ടുമെന്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് സിനിമാ സംവിധായകന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: തെലുങ്ക് യുവസംവിധായകന്‍ അപ്പാര്‍ട്ടുമെന്റിന്റെ നാലാം നിലയില്‍ നിന്ന് വീണുമരിച്ചു. 37കാരനായ പൈദി രമേഷാണ് മരിച്ചത്. നാലാം നിലയില്‍ നിന്ന് ഷേക്കേറ്റ് താഴെ വീഴുകയായിരുന്നു. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് ഏരിയയിലെ യൂസുഫ്ഗുഡയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചായിരുന്നു അപകടം.

വ്യാഴാഴ്ച വൈകുന്നേരത്തെ നടത്തത്തിന് ശേഷം അപ്പാര്‍ട്ടുമെന്റില്‍ തിരിച്ചെത്തിയ രമേഷ് മഴയെ തുടര്‍ന്ന് ബാല്‍ക്കണിയില്‍ വിരിച്ചിട്ട തുണി എടുക്കാനായി പോയിരുന്നു. അതിനിടെ ചില തുണികള്‍ താഴെയുള്ള ഇലക്ട്രിക് ലൈനിലേക്ക് വീണു. ഒരുവടി ഉപയോഗിച്ച് തുണി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് നാലാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

രമേഷ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും അസ്വാഭാവിക മരണത്തിന് കേസ് എടുത്തതായും പൊലീസ് പറഞ്ഞു. 2018ല്‍ സംവിധാനം ചെയ്ത റൂള്‍ എന്ന സിനിമയിലൂടെയാണ് രമേഷ് ശ്രദ്ധേയനായത്. പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതിനിടെയാണ് അപകടമുണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്