ചലച്ചിത്രം

വിജയ് ബാബുവിനെതിരെ അമ്മ എക്സിക്യുട്ടീവിൽ നാളെ നടപടിയുണ്ടാകും: ശ്വേത മേനോൻ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബലാത്സംഗ പരാതിയിൽ ആരോപണവിധേയനായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നാളെ ചേരുന്ന എക്സിക്യുട്ടീവ് യോഗത്തില്‍ നടപടിയുണ്ടാകുമെന്ന് ശ്വേത മേനോൻ പറഞ്ഞു. ശുപാര്‍ശ എക്സിക്യുട്ടീവിന് കൈമാറിയെന്നും ശ്വേത പറഞ്ഞു. 

വിജയ് ബാബുവിനെതിരെ നടപടി എടുക്കുന്നതിന് താര സംഘടനയായ അമ്മ നിയമോപദേശം തേടിയിട്ടുണ്ട്. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം കൂടിയാണ് വിജയ് ബാബു. ശ്വേത മേനോൻ അധ്യക്ഷയായ ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് സംഘടന നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ചാലുടൻ നടപടിയെടുക്കും. 
 
ഏപ്രില്‍ 22നാണ് വിജയ് ബാബുവിന് എതിരെ യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തി. ഇതിന് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വേനലവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റി. ഇടക്കാല ഉത്തരവൊന്നും ഇല്ലാതെയാണ് ഹര്‍ജി മാറ്റിയത്. മെയ് 16നാണ് കോടതിയുടെ വേനലവധി അവസാനിക്കുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത